ചെന്നൈയിലേക്കും തിരിച്ച് കേരളത്തിലേക്കും യാത്രകൾ പ്ലാൻ ചെയ്യുന്ന സഞ്ചാരികൾക്ക് ഇതാ ഒരു ആശ്വാസ വാർത്ത. ചെന്നൈ സെൻട്രലിനും കൊച്ചുവേളിക്കു ഇടയിലുള്ള പ്രത്യേക ട്രെയിൻ സർവീസ് നീട്ടി. ദക്ഷിണ റെയിൽവേ അനുവദിച്ച പ്രത്യേക ട്രെയിൻ ഒരു മാസം കൂടി അധിക സർവീസ് നടത്തുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.
ബുധനാഴ്ചകളിൽ ചെന്നൈ സെൻട്രലിൽ നിന്ന് കൊച്ചുവേളിയിലേക്കും വ്യാഴാഴ്ചകളിലാണ് ചെന്നൈയിൽ നിന്ന് കൊച്ചുവേളിയിലേക്കുമാണ് ട്രെയിൻ പ്രത്യേക സർവീസ് നടത്തുന്നത്. അവധിക്കാലം, സ്കൂൾ തുറപ്പ്, നാട് സന്ദര്‍ശനം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി ഇരു നഗരങ്ങൾക്കും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് പ്രയോജനപ്പെടുത്താൻ പറ്റിയ പ്രത്യേക ട്രെയിൻ സർവീസാണിത്. ബുധനാഴ്ചകളിൽ ചെന്നൈ സെൻട്രലിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ (06043) ജൂലൈ മൂന്ന് വരെയും തിരികെ കൊച്ചുവേളിയിൽ നിന്നുള്ള (06044) ട്രെയിൻ ജൂലൈ നാല് വരെയും ആണ് സർവീസ് തുടരുക.

ചെന്നൈ- കൊച്ചുവേളി (06043)
ജൂലൈ മൂന്ന് വരെ ബുധനാഴ്ചകളിൽ ചെന്നൈ സെൻട്രലിൽ നിന്നു കൊച്ചുവേളിക്ക് ട്രെയിൻ നമ്പർ 06043 സർവീസ് നടത്തും. ഉച്ചയ്ക്ക് 3.45 ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 17 മണിക്കൂർ യാത്രയ്ക്കൊടുവിൽ 8.45 ന് കൊച്ചുവേളിയിൽ എത്തും. എസി ത്രീ ടയറിന് 1160 രൂപയാണ് നിരക്ക്.
എംജിആർ ചെന്നൈ ജംങ്ഷൻ - 15:45 PM
ആരക്കോണം ജംങ്ഷൻ - 16:47 PM
കട്ട്പടി ജംങ്ഷൻ -17:38 PM
ജോലാർപെട്ടെ - 18:49 PM
സേലം ജംങ്ഷൻ 20:38 PM
ഇറോഡ് - 21:35 PM
തിരുപ്പൂർ - 22:28 PM
കോയമ്പത്തൂർ - 23:28 PM
പാലക്കാട് - 00:45 AM
തൃശൂർ - 03:00 AM
ആലുവാ - 04:08 AM
എറണാകുളം ടൗൺ - 04:35 AM
കോട്ടയം -05:40 AM
തിരുവല്ല- 06:15 AM
ചെങ്ങന്നൂർ -06:28 AM
കൊല്ലം ജംങ്ഷന്‍ - 07:22 AM
കൊച്ചുവേളി - 08:45 AM.
കൊച്ചുവേളി- ചെന്നൈ (06044)
കൊച്ചുവേളിയിൽ നിന്ന് ചെന്നൈ സെൻട്രലിലേക്ക് ജൂലൈ നാല് വരെ ട്രെയിൻ നമ്പർ 06044 സർവീസ് നടത്തും. വൈകിട്ട് 6.25 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 16 മണിക്കൂർ 15 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ 10:40 ന് ചെന്നൈയിൽ എത്തും. 1160 രൂപയാണ് ടിക്കറ്റ് നിരക്ക്. -
കൊച്ചുവേളി -18:25 PM
കൊല്ലം ജംങ്ഷന്‍ - 19:25 PM
ചെങ്ങന്നൂർ - 20:15 PM
തിരുവല്ല - 20:28 PM
കോട്ടയം - 20:55
എറണാകുളം ടൗൺ - 21:58 PM
ആലുവാ - 22:22 PM
തൃശൂർ - 23:28 PM
പാലക്കാട് -01:15 AM
കോയമ്പത്തൂർ -02:42 AM
തിരുപ്പൂർ -03:30 AM
ഇറോഡ് -04:10 AM
സേലം ജംങ്ഷൻ -05:07 AM
ജോലാർപെട്ടെ -06:48 AM
കട്ട്പടി ജംങ്ഷൻ -07:58 AM
ആരക്കോണം ജംങ്ഷൻ -09:07 AM
എംജിആർ ചെന്നൈ ജംങ്ഷൻ - 10:40 AM.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













