ലോക്ഡൗണ്‍ കഴിഞ്ഞതോടെ രാജ്യത്തെ വിനോദ സഞ്ചാര മേഖല തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. ലോക്ഡൗണില്‍ മാസങ്ങളോളം അടഞ്ഞു കിടന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മിക്കവയും വിനോദ സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തു കഴിഞ്ഞു. മൈസൂര്‍ കൊട്ടാരവും മൃഗശാലയും ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രവുമെല്ലാം തുറന്നു കൊടുത്തവയില്‍ ഉള്‍പ്പെടും. ഏറ്റവും ഒടുവിലായി വാര്‍ത്തകളില്‍ വന്നിരിക്കുന്നത് ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയോദ്യാനവും രാജാജി ടൈഗര്‍ റിസര്‍വ്വുമാണ്. ഈ രണ്ടിടങ്ങളും ഉടനെ തന്നെ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ഉത്തരാഖണ്ഡ് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ രാജീവ് ഭര്‍ത്താരി അറിയിച്ചു.
സുരക്ഷ പ്രധാന
കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമായിരിക്കും ജിം കോര്‍ബെറ്റും രാജാജിയും സഞ്ചാരികള്‍ക്കായി തുറക്കുക. തെര്‍മല്‍ സ്കാനിങ്ങിനു വിധേയമാക്കി മാത്രമേ ഡ്രൈവര്‍മാര്‍, ഗൈഡുകള്‍, സഞ്ചാരികള്‍ തുടങ്ങിയവര്‍ക്ക് പ്രവേശനം അനുവദിക്കു. ശരീരോഷ്മാവ് കൂടുതലണെന്നു കണ്ടെത്തിയാല്‍ അവരെ നേരിട്ട് ആശുപത്രിയിലേക്ക് മാറ്റുന്ന വിധത്തിലാണ് സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും നിര്‍ബന്ധമാക്കുകയും ചെയ്യും.

സഫാരിയിലെ മാറ്റങ്ങള്‍
രണ്ടു ദേശീയോദ്യാനങ്ങളിലെയും പ്രധാന ആകര്‍ഷണമായ ടൈഗര്‍ സഫാരി ഉണ്ടായിരിക്കും. എങ്കിലും സാമൂഹിക അകലവും സുരക്ഷയും പാലിക്കുന്നതിന്‍റെ ഭാഗമായി ആകെ ശേഷിയുടെ പകുതിയോളം ആളുകളെ മാത്രമേ സഫാരി നടത്തുന്ന വണ്ടിയില്‍ കയറ്റുകയുള്ളൂ. നിന്ന് പോകുവാന്‍ അനുവദിക്കുന്നതല്ല. നേരത്തെ സീറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ള. വിദേശികള്‍ക്കു താത്കാലികമായി പ്രവേശനം വിലക്കിയിട്ടുണ്ട്.
മണ്‍സൂണിന് സാധാരണ അടച്ചതിനു ശേഷം പ്രവേശനം തുടങ്ങുന്ന തിയ്യതി പിന്നീട് അറിയിക്കും.
ജിം കോര്‍ബറ്റ് ദേശീയോദ്യാനം
ഇന്ത്യയിലെ ഏറ്റവും പ്രധാന വന്യജീവി സങ്കേതങ്ങളില്‍ ഒന്നായാണ് ജിം കോര്‍ബറ്റ് ദേശീയോദ്യാനം അറിയപ്പെടുന്നത്. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമായ ഇവിടുത്തെ ബംഗാള്‍ കടുവകള്‍ ഏറെ പ്രസിദ്ധമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കടുവത്താവളം, ഇന്ത്യയിലെ ഏറ്റവും വലിയ വന്യ ജീവി സങ്കേതം തുടങ്ങിയ പ്രത്യേകതകളും ഇതിനുണ്ട്. മുന്നൂറിലധികം കാട്ടാനകളും ഇരുന്നൂറോളം കടുവകളും ചുറ്റിയടിക്കുന്ന ഇവിടെ അപൂർവ്വ ഇനങ്ങളിലുള്ള ധാരാളം പക്ഷികളും മൃഗങ്ങളുമുണ്ട്. കൂടാതെ ശാസ്ത്ര ലോകത്തിന് ഇനിയും പിടികൊടുത്തിട്ടില്ലാത്ത ഒരുപാട് അപൂർവ്വ സസ്യങ്ങളും ഇവിടെയുണ്ട് എന്ന് കരുതപ്പെടുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












