Search
  • Follow NativePlanet
Share
» »കോഴിക്കോടിന് 80, കാസർകോഡ് 97 രൂപ, കെഎസ്ആർടിസി ടേക്ക് ഓവർ റൂട്ടുകൾ പ്രയോജനപ്പെടുത്താം, യാത്രകൾ ലാഭത്തിൽ

കോഴിക്കോടിന് 80, കാസർകോഡ് 97 രൂപ, കെഎസ്ആർടിസി ടേക്ക് ഓവർ റൂട്ടുകൾ പ്രയോജനപ്പെടുത്താം, യാത്രകൾ ലാഭത്തിൽ

കെഎസ്ആര്‍ടിസിയുടെ ടേക്ക് ഓവർ സർവീസുകളാല്ലോ ഇപ്പോഴത്തെ താരം. ഏറ്റെടുത്ത റൂട്ടുകളിൽ നല്കുന്ന മുപ്പത് ശതമാനം നിരക്കിളവ് നിരവധി യാത്രക്കാരെയാണ് ആകര്‍ഷിക്കുന്നത്. കേരളത്തിലൊട്ടാകെ 223 ടേക്ക് ഓവർ സർവീസുകളുണ്ട്. സ്ഥിരം യാത്ര ചെയ്യുന്നവർക്ക് മാസാവസാമം മികച്ചൊരു തുക ലാഭിക്കുവാൻ ഇത് വഴിയൊരുക്കുന്നു. ഈ സേവനം പ്രയോജനപ്പെടുത്തുവാൻ കെഎസ്ആർടിസി യാത്ര തിരഞ്ഞെടുക്കുന്ന ആളുകളുമുണ്ട്.

കണ്ണൂർ ജില്ലയിലെ ടേക്ക് ഓവർ സർവീസുകളും വിജയകരമായി യാത്രകൾ നടത്തുകയാണ്. കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയുടെ കീഴിലുള്ള കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി ഡിപ്പോകളില് നിന്നായി 16 റൂട്ടുകളിൽ കെഎസ്ആർടിസി ഇവിടെ ടേക്ക് ഓവർ സർവീസ് നടത്തുന്നു. ഓർഡിനറി സർവീസുകളേക്കാൾ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്നതിനാൽ റൂട്ടുകൾ ലാഭകരമായാണ് പോകുന്നതും.

 Kannur KSRTC Depot Take Over Services

കണ്ണൂർ ഡിപ്പോ ടേക്ക് ഓവർ സർവീസുകൾ
കണ്ണൂര്‍ ഡിപ്പോയിൽ നിന്ന് എട്ട് ടേക്ക് ഓവർ സര്‍വീസുകളാണ് നിലവിൽ നടത്തുന്നത്. പറശ്ശിനി- എറണാകുളം റൂട്ടിൽ രണ്ട് സർവീസുകൾ,കണ്ണൂർ- തൃശൂർ റൂട്ടിൽ 4 സർവ്വീസുകൾ, കാസർകോഡ്-മാനന്തവാടി, കോഴിക്കോട്- കാസർകോഡ് എന്നീ റൂട്ടുകളിൽ ഓരോന്നും വീതമാണ് സർവീസുകൾ. നേരത്തെ നഷ്ടത്തിലോടിയിരുന്ന കാസർകോഡ്- മാനന്തവാടി റൂട്ട് ഇപ്പോൾ താരതമ്യേന ലാഭത്തിലായിട്ടുണ്ട്.

പയ്യന്നൂർ ഡിപ്പോ ടേക്ക് ഓവർ സർവീസുകൾ
രണ്ട് ടേക്ക് ഓവർ സർവീസുകളാണ് പയ്യന്നൂർ ഡിപ്പോയിൽ നിന്നു നടത്തുന്നത്. ചീമേനി- കോഴിക്കോട്, കമ്പല്ലൂർ- കോഴിക്കോട് റൂട്ടുകളിലാണ് സർവീസ്.
തലശ്ശേരി ഡിപ്പോ ടേക്ക് ഓവർ സർവീസുകൾ
ആറു സർവീസുകളാണ് തലശ്ശേരി ഡിപ്പോയുടേതായുള്ള ടേക്ക് ഓവർ സർവീസുകൾ. തലശ്ശേരി-തൃശൂര്‍ റൂട്ടിൽ നാല് സർവീസുകളും തലശ്ശേരി-ഗുരുവായൂർ റൂട്ടിൽ ഒരു സർവീസും വീതമാണിത്.

മാറിയ നിരക്കുകൾ
ടിക്കറ്റ് നിരക്കിൽ 30 ശതമാനം ഇളവ് വന്നതോടെ കൂടുതൽ യാത്രക്കാർ കെഎസ്ആർടിസി ബസുകളെ യാത്രയ്ക്കായി ആശ്രയിക്കുന്നു. നേരത്തെ കണ്ണൂർ-കോഴിക്കോട് നിരക്ക് 118 രൂപയായിരുന്നത് ഇപ്പോൾ 80 രൂപയും കാസർകോഡ് യാത്രയ്ക്ക് 142 രൂപയായിരുന്നത് 97 രൂപയായും കണ്ണൂർ-മാനന്തവാടി മാനന്തവാടി റൂട്ട് 128 രൂപയായിരുന്നത് 87 രൂപയായും കുറഞ്ഞു. കണ്ണൂർ-എറണാകുളം 328 ൽ നിന്ന് 233 ആയും കുറഞ്ഞു.

കണ്ണൂർ-തലശ്ശേരി റൂട്ടിൽ 37 രൂപ 25 രൂപയായും 56 രൂപയുണ്ടായിരുന്ന പയ്യന്നൂർ റൂട്ട് 40 രൂപയായും കണ്ണൂർ - ഇരിട്ടി യാത്ര 59 രൂപയിൽ നിന്ന് 42 രൂപയായും, കണ്ണൂർ- തലശ്ശേരി യാത്ര 37ൽ നിന്ന് 25 ആയും, കണ്ണൂർ- ഗുരുവായൂര്‍ യാത്ര 244 ൽ നിന്ന് 175 രൂപ ആയും, കണ്ണൂർ- കൂത്തുപറമ്പ് യാത്ര 39 ൽ നിന്ന് 29 രൂപയായും കുറഞ്ഞു.

140 കിലോമീറ്ററിനു മുകളിൽ സർവീസ് നടത്തുന്ന സ്വകാര്യബസുകളിൽ നിന്നുമാണ് കെഎസ്ആർടിസി റൂട്ടുകൾ ഏറ്റെടുത്തത്. ഈ റൂട്ടുകളിൽ നേരത്തെ ഫാസ്റ്റ് പാസഞ്ചർ സര്‍വീസാണ് നടത്തിയിരുന്നതെങ്കിലും സ്വകാര്യ ബസുകൾ റൂട്ടിൽ ഓർഡിനറി സർവീസ് ആരംഭിച്ചതോടെ യാത്രക്കാര്‌ സ്വകാര്യബസുകളിലേക്ക് മാറി. തുടര്‍ന്നാണ് 30 ശതമാനം നിരക്കിളവിൽ കെഎസ്ആർടിസി ടേക്ക് ഓവർ സർവീസുകൾ നടത്തുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc bus service kannur kozhikode
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+