ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രാക്കിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി, പൂങ്കുന്നം - ഗുരുവായൂർ റൂട്ടിലെ ട്രാക്കിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടർന്നാണ് ദക്ഷിണ റയെിൽവേ ട്രെയിൻ സർവീസിന് നിയന്ത്രണം ഏർപ്പെടുത്തിയത്. നാല് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി.
ദക്ഷിണ റെയിൽവേയുടെ കുറിപ്പ് അനുസരിച്ച് ഗുരുവായൂരിൽ നിന്ന് രാവിലെ 9.15 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06445 ഗുരുവായൂർ- തൃശൂർ പാസഞ്ചർ ഇന്ന് ഓഗസ്റ്റ് 1 വ്യാഴാഴ്ച പൂർണ്ണമായും റദ്ദാക്കി, കൂടാതെ തൃശൂരിൽ നിന്നും രാവിലെ 11.35 ന് പുറപ്പെടുന്ന തൃശൂർ- ഗുരുവായൂർ പാസഞ്ചർ വ്യാഴാഴ്ച പൂർണ്ണമായും സർവീസ് റദ്ദാക്കി.

എറണാകുളത്ത് നിന്നും രാവിലെ 6.10ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06438 എറണാകുളം- ഗുരുവായൂർ പാസഞ്ചർ തൃശൂര് വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. തൃശൂരിനും ഗുരുവായൂരിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കി. തൃശൂരിനും ഷൊർണൂരിനും ഇടയിലുള്ള ട്രെയിൻ സര്‍വീസ് ഭാഗികമായി റദ്ദാക്കി.
പുലര്‍ച്ചെ 3.25 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16342 ഗുരുവായൂർ - തിരുവനന്തപുരം
എക്സ്പ്രസ് തൃശൂരിൽ നിന്നാണ് സർവീസ് ആരംഭിച്ചത്, തൃശൂരിനും ഗുരുവായൂരിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കി.
ഗുരുവായൂർ - മധുരൈ എക്‌സ്പ്രസ് (16328) തൃശൂരിൽ നിന്നാകും യാത്ര ആരംഭിക്കുക. തൃശൂരിനും ഗുരുവായൂരിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കി.
എറണാകുളം - ഗുരുവായൂർ പാസഞ്ചർ ട്രെയിൻ തൃശൂർ വരെ മാത്രമേ സർവീസ് നടത്തൂ. ഉച്ചയ്‌ക്കുള്ള ഗുരുവായൂർ - എറണാകുളം പാസഞ്ചർ (06447) തൃശൂരിൽ നിന്നുമാത്രമേ യാത്ര തുടങ്ങൂ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













