കേരളത്തിലെ ഗ്രാമങ്ങളുടെ ഭംഗി ക്യാൻവാസിലാക്കാൻ പറ്റുമോ? ആലപ്പുഴയുടെയും കുട്ടനാടിന്‍റെയും കാഴ്ചകളും കണ്ണൂരിന്‍റെ മലയോരങ്ങളും പാലക്കാടിന്‍റെ ഗ്രാമങ്ങളും അവിടുത്തെ ജീവിതങ്ങളും ജീവൻ തുടിക്കുന്ന ചിത്രമാക്കുവാൻ പറ്റുന്ന കുട്ടി ചിത്രകാരനാണോ? എങ്കിൽ കൂട്ടിക്കൂട്ടുകാരെ, നിങ്ങളെ കാത്തിരിക്കുന്നത് കിടിലൻ സമ്മാനങ്ങളാണ്. കേരളാ ടൂറിസത്തിന്റെ ഇന്‍റർനാഷണൽ ചിൽഡ്രൻസ് പെയിന്‍റിംഗ് മൂന്നാം സീസൺ മത്സരത്തിലേക്ക് ഇപ്പോൾ എൻട്രികൾ ക്ഷണിച്ചിരിക്കുകയാണ്.
ആദ്യ രണ്ടു എഡിഷനുകൾക്കും ലഭിച്ച വലിയ സ്വീകരണത്തിനു ശേഷം സംഘടിപ്പിക്കുന്ന ഈ മത്സരത്തിനും വലിയ പങ്കാളിത്തമാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്. മുൻവർഷങ്ങളിലേക്കാൾ ആവേശത്തോടെയുള്ള ഈ മത്സരത്തിൽ നാല് വയസ്സിനും 16 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുത്ത് ഓൺലൈൻ ആയി എൻട്രികൾ സമർപ്പിക്കാം.

കേരളത്തിന്റെ ഗ്രാമീണ ജീവിതം-Colours of Kerala Villages എന്ന വിഷയത്തിലാണ് മത്സരം. സെപ്റ്റംബർ 30 വരെയാണ് കുട്ടികളുടെ ചിത്രങ്ങൾ സമർപ്പിക്കുവാനുള്ള അവസാന തിയതി. മുൻവർഷങ്ങളിലെ മത്സരങ്ങൾക്ക് തൊണ്ണൂറിലേറെ രാജ്യങ്ങളിൽ നിന്നും കുട്ടികൾ പങ്കെടുക്കുകയും കേരളത്തെക്കുറിച്ച് 38,000 ൽ അധികം ചിത്രങ്ങൾ കുട്ടികൾ വരയ്ക്കുകയും ചെയ്തിട്ടുണ്ട്.
ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും കേരളത്തിലേക്ക് കുടുംബമൊത്തുള്ള വിനോദയാത്ര ഉൾപ്പെടെ 101 കിടിലൻ യാത്രകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് അഞ്ച് വിഭാഗങ്ങളിലായി വിജയികളെ കാത്തിരിക്കുന്നത്.
മത്സരത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് സുവനിയറിനും സർട്ടിഫിക്കറ്റിനുമൊപ്പം ലോകത്തിന്റെ ഏതു ഭാഗത്തു നിന്നുള്ളവരാണെങ്കിലും കേരളത്തിൽ 5 ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനമാണ് സമ്മാനം. കൂടാതെ, ഇന്ത്യക്ക് പുറത്ത് നിന്നുള്ള 10 വിജയികൾക്ക് കേരളത്തിലേക്കുള്ള അഞ്ച് ദിവസത്തെ ഫാമിലി ട്രിപ്പ് ലഭിക്കും. കുടുംബത്തിലെ രണ്ട് അംഗങ്ങൾക്ക് യാത്രയിൽ വിജയിയെ അനുഗമിക്കാം.

അഞ്ച് വിജയികൾക്ക് ഇന്ത്യയിലെവിടെ നിന്നും കുടുംബത്തിലെ രണ്ട് അംഗങ്ങൾക്കൊപ്പം അഞ്ച് ജിവസം കേരളം സന്ദർശിക്കാം. കേരളത്തിൽ നിന്നുള്ള മികച്ച മൂന്ന് വിജയികൾക്ക് മെമന്‍റോയ്ക്കും സർട്ടിഫിക്കറ്റിനുമൊപ്പം രണ്ട് രാത്രി കേരളത്തിലെ ഒരു പ്രീമിയം പ്രോപ്പർട്ടിയിൽ തങ്ങാനുള്ള ബുക്കിംഗ് കൂപ്പണ്‍ സമ്മാനമായി ലഭിക്കും.
കൂടാതെ, ഇന്ത്യക്ക് പുറത്ത് നിന്നുള്ള 20 വിജയികൾക്കും ഇന്ത്യയിൽ നിന്നുള്ള 30 വിജയികൾക്കും കേരളത്തിൽ നിന്നുള്ള 20 വിജയികൾക്കും ആകർഷകമായ മറ്റു സമ്മാനങ്ങളും നൽകും. കൂടാതെ ഏറ്റവും കൂടുതൽ എൻട്രികൾ കൊണ്ടുവരുന്ന പ്രമോട്ടർമാർക്കും കേരളത്തിൽ 5 ദിവസം നീണ്ടുനിൽക്കുന്ന യാത്ര ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
മത്സരത്തെക്കുറിച്ചറിയാനും കൂടുതൽ വിവരങ്ങൾക്കും [email protected] എന്ന ഇ മെയിൽ വിലാസത്തിലോ 91 70129 93589 എന്ന നമ്പറിലോ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














