Search
  • Follow NativePlanet
Share
» »വേഗാ ബോട്ടിൽ കുട്ടനാട് കാണാം, ഒപ്പം പാതിരാമണലും ബീച്ചും.. തൊടുപുഴ കെഎസ്ആർടിസിയുടെ ആലപ്പുഴ യാത്ര

വേഗാ ബോട്ടിൽ കുട്ടനാട് കാണാം, ഒപ്പം പാതിരാമണലും ബീച്ചും.. തൊടുപുഴ കെഎസ്ആർടിസിയുടെ ആലപ്പുഴ യാത്ര

ആലപ്പുഴയിലേക്കൊരു യാത്ര ആഗ്രഹിക്കാത്ത സഞ്ചാരി കാണില്ല. പ്രത്യേകിച്ച് ഇടുക്കിയിൽ നിന്നും. മലയോരത്തിന്‍റെ ഭംഗിയിൽ നിന്നും കടലിന്‍റെയും കായലിന്‍റെയും കാഴ്ചകളും ഒപ്പം ആലപ്പുഴ ബീച്ചിൽ കിടിലൻ ഒരു വൈകുന്നേരവും പോരാതെ വേഗ ബോട്ടിൽ ഒരു കറക്കവും കൂടിയാകുമ്പോൾ സംഗിതി കളറാകും. സൂപ്പർ പാക്കേജ് എന്നല്ലേ.. ഇനി ഒന്നും ആലോചിക്കേണ്ട, നേരെ ബുക്ക് ചെയ്യാം.

Thodupuzha KSRTCs One Day Trip To Alappuzha

PC:Varun Nambiar/Unsplash

തൊടുപുഴ കെഎസ്ആർടിസി ഒരുക്കിയിരിക്കുന്ന ആലപ്പുഴ യാത്രയിൽ ഒരുപാട് ഇടങ്ങളും കാഴ്ചകളുമാണ് പ്ലാൻ ചെയ്തിട്ടുള്ളത്. പുലർച്ചെ തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന യാത്ര പോകുന്നത് പ്രസിദ്ധമായ തണ്ണീർമുക്കം ബണ്ട് വഴിയാണ്. കേരളത്തിലെ തന്നെ പുരാതന ദേവാലയങ്ങളിലൊന്നായ അർത്തുങ്കൽ പള്ളി എന്നറിയപ്പെടുന്ന സെന്‍റ് ആൻഡ്രൂസ് ബസിലിക്കയാണ് ആദ്യം കാണുന്ന കാഴ്ച.

പോർച്ചുഗീസുകാർ പണിത ഈ ദേവാലയം വലിയ തീർത്ഥാടന സ്ഥാനം കൂടിയാണ്. വിശുദ്ധ സെബസ്ത്യാനോസിനായാണ് ഈ ദേവാലയം സമർപ്പിച്ചിട്ടുള്ളത്. എല്ലാ വർഷവും ജനുവരി പത്ത് മുതൽ 27 വരെയാണ് ഇവിടുത്തെ പെരുന്നാൾ നടക്കുന്നത്.

Thodupuzha KSRTCs One Day Trip To Alappuzha

PC: Babu Kattupalam/Unsplash

തുടർന്ന് കേരള ജലഗതാഗതവകുപ്പിൻ്റെ കീഴിലുള്ള വേഗ എന്ന ആഡംബര ബോട്ടിൽ ഒരു യാത്രയും ഉണ്ട്. കേരളത്തിലെ പ്രസിദ്ധമായ വള്ളംകളികൾക്ക് സാക്ഷ്യം വഹിക്കുന്ന വള്ളം കളികൾക്ക് സാക്ഷ്യം വഹിക്കുന്ന പുന്നമടക്കായലിന്‍റെയും വേമ്പനാട്ട് കായലിൻന്‍റെയും മനോഹാരിത ആസ്വദിച്ച് കേരളത്തിലെ പക്ഷി സങ്കേതമായ പാതിരാമണലും ഈ യാത്രയിൽ കാണും. വേമ്പനാട്ടു കായലിനു നടുവിലെ ചെയ്യുന്ന പത്ത് ഏക്കറോളം വിസ്തൃതമായ ഒരു ദ്വീപാണ് പാതിരാമണൽ എന്നറിയപ്പെടുന്നത്. പക്ഷി നീരീക്ഷകരെ സംബന്ധിച്ചെടുത്തോളം കാഴ്ചകളുടെ ചാകരയാണ് ഇവിടെ. സ്വദേശിയരും വിദേശീയരുമായ നിരവധിയിനം പക്ഷികളെ ഇവിടെ കാണാം. പാതിരാ കൊക്കുകളുടെ പ്രജനന കേന്ദ്രമെന്ന നിലയിലും ഇവിടം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. മുഹമ്മ പഞ്ചായത്തിന്‍റെ ഭാഗമാണ് പാതിരാമണൽ. വേഗ ബോട്ട് യാത്രയിൽ 50 കിലോമീറ്റർ ദൂരം കായലിലൂടെ സഞ്ചരിക്കുന്നുണ്ട്.

Thodupuzha KSRTCs One Day Trip To Alappuzha

PC:Omkar Jadhav/Unsplash

പാതിരാമണൽ ദ്വീപിൽ നിന്നും നേരെ പോകുന്നത് ആലപ്പുഴ ബീച്ചിലേക്കാണ്. സൂര്യാസ്തമയത്തിന്റെ ഭംഗിയും ബീച്ച് കാഴ്ചകളുമായി വൈകുന്നേരം ഇവിടെ ചിലവഴിക്കും.

മാർച്ച് 19 ഞായറാഴ്ച പുലർച്ചെ 6.30ന് യാത്ര ആരംഭിക്കും. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 950 രൂപയാണ്.
രാവിലെ 10 മണി മുതൽ 5 മണി വരെ ഓഫീസിൽ പണമടച്ച് സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
94002 62204, 83048 89896, ,974491 0383,96051 92092 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+