Search
  • Follow NativePlanet
Share
» » അട്ടപ്പാടിയിലെ ആദിവാസി ഊരുകൾ കാണാം, വൈവിധ്യ കാഴ്ചകളിലേക്ക് കെഎസ്ആർടിസി ബജറ്റ് ടൂറിസം

അട്ടപ്പാടിയിലെ ആദിവാസി ഊരുകൾ കാണാം, വൈവിധ്യ കാഴ്ചകളിലേക്ക് കെഎസ്ആർടിസി ബജറ്റ് ടൂറിസം

അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ അതിഥികളായി പോയാലോ? അവിടുത്തെ ജീവിതവും ശൈലികളും കലാരൂപങ്ങളും സംസ്കാരവും നേരിട്ട് പരിചയപ്പെടാനും അറിയുവാനും പറ്റിയ ഒരു യാത്ര. സാധാരണഗതിയിൽ ഇതത്ര എളുപ്പമല്ല. പ്രവേശനത്തിന് കർശനമായ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന അട്ടപ്പാടിയിലെ ഊരുകളിലേക്ക് സർക്കാർ നിരീക്ഷണത്തിൽ യാത്രയൊരുക്കുകയാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ.

പാലക്കാട് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിലാണ് അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ ചെന്ന് അവരുടെ ജീവിതം മനസ്സിലാക്കുന്നതിനുള്ള യാത്ര ഒരുങ്ങുന്നത്. പട്ടികവർഗ വികസനം, കേരളാ പൊലീസ്, വനം വകുപ്പ് തുടങ്ങി നിരവധി വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന യാത്ര പാലക്കാട് കലക്ടറുടെ കർശന നിരീക്ഷണത്തിലായിരിക്കുമെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തു.

 Palakkad KSRTC Attappadi Adivasi Ooru Visit Travel Package

PC:Suresh Ezhuvanthala

ഓഗസ്റ്റ് മാസത്തില്‍ ആരംഭിക്കുന്ന ഊരിലേക്കുള്ള ഈ യാത്രകൾ വഴി ആദിവാസികൾക്കു കൂടി വരുമാനമുണ്ടാകുമെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് ബജറ്റ് ടൂറിസം സെല്‍ ഇതിനു മുൻകൈയ്യെടുത്തത്. ആദിവാസികളുടെ ജീവിതവും രീതികളും അവരുടെയടുത്ത് പോയി നേരിട്ടു കണ്ട് മനസ്സിലാക്കുന്നതിന് താല്പര്യമുള്ളവർക്ക് പ്രയോജനപ്പെടുത്തുവാൻ പറ്റിയ പാക്കേജാണിത്.

പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നാരംഭിക്കുന്ന യാത്ര തീർത്തും നവ്യമായ ഒരനുഭവമായിരിക്കും സ‍ഞ്ചാരികൾക്ക് നല്കുന്നതെന്ന കാര്യത്തിൽ സംശയം വേണ്ട. അട്ടപ്പാടി ചുരം കയറി പോകുനന് യാത്രയിൽ മല്ലീശ്വരക്ഷേത്രം ആണ് ആദ്യം സന്ദർശിക്കുന്നത്. തുടർന്ന് ബൊമ്മിയംപാടി കൃഷ്ണവനം കണ്ട് അവിടുന്ന് നേരെ മേലേ മുള്ളി കോളനിയിലേക്ക് പോകും. ഊരിലെ ആദിവാസികളുടെ നൃത്തങ്ങൾ, കലാരൂപങ്ങൾ എന്നിവ ഇവിടെ കാണാം. ഒപ്പം പരമ്പരാഗത ആദിവാസി ഭക്ഷണം കഴിക്കാനുള്ള അവസരവും ആദിവാസി കരകൗശല വസ്തുക്കൾ വാങ്ങാനും സൗകര്യമുണ്ടായിരിക്കും. ഇത് കൂടാതെ അട്ടപ്പാടിയിലെ മറ്റു പ്രധാന ഇടങ്ങളും യാത്രയിൽ സന്ദർശിക്കും.

യാത്രയിൽ പങ്കെടുക്കുന്നവർ മദ്യമോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിക്കില്ല എന്നും ഗോത്രജനതയ്ക്ക് ഹാനികരമാകുന്ന യാതൊരു പ്രവൃത്തിയിലും ഏർപ്പെടുകയില്ലെന്നും ഉറപ്പു നല്കിയാൽ മാത്രമേ യാത്രയിൽ പങ്കെടുക്കുവാൻ സാധിക്കൂ. അങ്ങനെ എളുപ്പത്തിലൊന്നും സാധ്യമാകാത്ത ഒരു യാത്രയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് അടുത്തമാസം വരെ കാത്തിരിക്കാം.

Cover Image:Snkanak

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+