യൂറോപ്പിലെ ഷെങ്കൻ വിസയുടെ മാതൃകയിൽ 'യൂണിവിസ' അവതരിപ്പിച്ച് ദക്ഷിണാഫ്രിക്ക. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നിനും വിനോദസഞ്ചാരികൾക്ക് യാത്ര സുഗമമാക്കുന്നതിനുമായി പൊതുവിസ എന്ന നിലയിൽ യൂണിവിസ പ്രവര്‍ത്തിക്കും. നിലവിൽ അഞ്ച് ദക്ഷിണാഫ്രിക്കൻ രാജ്യങ്ങൾക്ക് മാത്രമാണ് ഈ വിസ നല്കുന്നത്.ഷെങ്കൻ വിസ പോലെ ഒറ്റവിസയിൽ ഒന്നിലധികം രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ ഈ വിസ അനുവദിക്കുന്നു.
നിലവിൽ അംഗോള, ബോട്സ്വാന, നമീബിയ, സാംബിയ, സിംബാബ്‌വെ എന്നീ അഞ്ച് രാജ്യങ്ങൾക്ക് മാത്രമാണ് വിസ ലഭ്യമാകുന്നത്. ഇത്തരത്തിൽ പ്രാദേശിക വിസ പ്രോഗ്രാം വിപുലമാക്കുന്നതോടെ ഈ രാജ്യങ്ങളിലേക്കുള്ള വിനോദയാത്രകൾ കൂടുതൽ എളുപ്പമുള്ളതാകും. തടസ്സങ്ങളില്ലാത്ത മൾട്ടി-കൺട്രി അനുഭവം വാഗ്ദാനം യാത്രക്കാർക്ക് പ്രയോജനപ്പെടുത്താം.

PC:Arne Smith/Unsplash
നേരത്തെ യൂണിവിസ വഴി സാംബിയയിലേക്കും സിംബാബ്‌വെയിലേക്കും മുഴുവൻ പ്രവേശനവും ബോട്സ്വാനയിലേക്ക് പരിമിതമായ പ്രവേശനവും അനുവദിച്ചിരുന്നു. ആഫ്രിക്കൻ യാത്ര മുൻപത്തേക്കാൾ എളുപ്പമുള്ളതാക്കാനും ഈ രാജ്യങ്ങളിലെ വൈവിധ്യമാർന്ന കാഴ്ചകൾ പര്യവേക്ഷണം ചെയ്യുന്നത് എന്നത്തേക്കാളും എളുപ്പമാക്കാനും ഈ വിസ ലക്ഷ്യമിടുന്നു.
അങ്കോള
ഒരുകാലത്ത് പോർച്ചുഗീസ് കോളനിായിരുന്ന അങ്കോള ആഫ്രിക്കയുടെ തെക്കുപടിഞ്ഞാറൻ രാജ്യമാണ്. പ്രകൃതി വിഭവങ്ങളാണ് അങ്കോളയുടെ സമ്പത്ത്. എണ്ണയും വജ്രങ്ങളും ആണ് രാജ്യത്തിന്‍റെ
വരുമാനം. വിനോദസഞ്ചാരികൾക്കായി ഇവിടുത്തെ പ്രകൃതിയും അതിന്‍റെ ഭംഗിയും ധാരാളമാണ്. ചരിത്രവും സംസ്കാരവും ചേർന്നു നിൽക്കുന്ന കാഴ്ചകളും കൊളോണിയൽ വാസ്തുവിദ്യ കൾ, ബീച്ച്, വന്യജീവി സഫാരികൾ എന്നിങ്ങനെ ആസ്വദിക്കാൻ ഒരുപാടു കാര്യങ്ങളുണ്ട്.
സിംബാവേ
ആഫ്രിക്കയുടെ തെക്കുഭാഗത്തുള്ള രാജ്യമാണ് സിംബാവേ. വെള്ളച്ചാട്ടങ്ങൾ, വന്യജീവി സങ്കേതങ്ങൾ, വിക്ടോറിയ വെള്ളച്ചാട്ടം, സാംബെസി നദി,വന്യജീവി സഫാരി എന്നിങ്ങനെ കുറേ കാര്യങ്ങൾ ഇവിടെ കാണാനുണ്ട്. സിംബാബ്‌വെയിലെ ഹ്വാംഗെ നാഷണൽ പാർക്ക് ആഫ്രിക്കയിലെ ഏറ്റവും മികച്ച ബിഗ് 5 സഫാരി സ്ഥലങ്ങളിലും ദേശീയ പാർക്കുകളിലും ഒന്നാണ്. വന്യജീവി സഫാരി ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ സിംബാവേ നിങ്ങൾ ഒരിക്കലെങ്കിലും സന്ദർശിക്കണം.
സാംബിയ
മറ്റുപല ആഫ്രിക്കൻ രാജ്യങ്ങളേക്കാളും സുരക്ഷിതമായ രാജ്യമാണ് സാംബിയ. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ വിക്ടോറിയ വെള്ളച്ചാട്ടം ആണ് ഇവിടുത്തെ ആകർഷണം.
നമീബിയ
സുരക്ഷിതമായ ആഫ്രിക്കൻ രാജ്യങ്ങളുടെ പട്ടികയിൽ നമീബിയയും ഉൾപ്പെട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മരുഭൂമിയായ നമീബ് മരുഭൂമി, ഭൂപ്രകൃതി,ഫിഷ് റിവർ കാന്യോൺ, സോസുസ്‌വ്ലെയ്, തുടങ്ങിയവയാണ് ഇലവിടുത്തെ ആകർഷണങ്ങൾ.
ബോട്സ്വാന
പ്രകൃതി സ്നേഹികൾക്ക് ഒരുതരത്തിലും പോകാതിരിക്കാൻ സാധിക്കാത്ത രാജ്യമാണ് ബോട്സ്വാന. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ഒകവാംഗോ ഡെൽറ്റ
കലഹാരി മരുഭൂമി, ചോഡ് നാഷണൽ പാർക്കിലെ സഫാരി എന്നിവ ഇവിടെ പ്രസിദ്ധമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












