നോയ്ഡയോട് ചേര്‍ന്ന് ഡല്‍ഹിയില്‍ ഈസ്റ്റ് ഓഫ് കൈലാസിലെ സന്ത് നഗറില്‍ 1998ല്‍ നിര്‍മ്മിച്ച ഇസ്കോണ്‍ ക്ഷേത്രം ധാരാളം കാഴ്ചക്കാരും ഭക്തരും വന്നെത്തുന്ന മറ്റൊരു ക്ഷേത്രമാണ്. ഇന്‍റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കൃഷ്ണ കോണ്‍ഷ്യസ്നെസ്സ് അഥവാ ഇസ്കോണ്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. സ്ഥിരമായി ഉച്ചരിക്കുന്ന കീര്‍ത്തനത്തെ സൂചിപ്പിച്ച് ഹരേ രാമ ഹരേ കൃഷ്ണ
ക്ഷേത്രം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു.
ആചാര്യ ഭക്തിവേദാന്ത സ്വാമി പ്രഭുപാദയാണ് ഈ ക്ഷേത്രം സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയത്. ഭഗവത് ഗീതയുടെ സന്ദേശം പ്രചരിപ്പിക്കുകയാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം. ക്ഷേത്രത്തിന്‍റെ ചുവരുകളില്‍ രാമന്‍ , സീത, കൃഷ്ണന്‍ , രാധ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി വരച്ച ചിത്രങ്ങള്‍ കാണാം. ഈ ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ റഷ്യന്‍ കലാകാരന്മാരും വലിയ സംഭാവന നല്‍കിയിട്ടുണ്ട്.
ക്ഷേത്രത്തിലെ പ്രധാന ഹാള്‍ പ്രാര്‍ത്ഥനയ്ക്കായാണ് ഉപയോഗിക്കുന്നത്. കൃഷ്ണന്‍റെയും രാധയുടെയും ശില്പങ്ങളുള്ള മ്യൂസിയവും ക്ഷേത്രത്തിലുണ്ട്. ദിവസേനയുള്ള പ്രാര്‍ത്ഥനക്കും കീര്‍ത്തനങ്ങള്‍ക്കും പുറമെ ഇടയ്ക്കിടെ മഹാഭാരതത്തെയും രാമായണത്തെയും ആസ്പദമാക്കിയുള്ള മള്‍ട്ടിമീഡിയ ഷോകളും ക്ഷേത്രത്തില്‍ നടത്താറുണ്ട്.
തീര്‍ച്ചയായും കാണേണ്ട കാഴ്ച തന്നെയാണ് ഇസ്കോണ്‍ ക്ഷേത്രം.



Click it and Unblock the Notifications