Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നുബ്രാവാലി

നുബ്രാവാലി - ലഡാക്കിന്‍റെ പൂന്തോട്ടം

31

ലഡാക്കിന്‍െറ പൂന്തോപ്പ് എന്നാണ് സമുദ്ര നിരപ്പില്‍ നിന്ന് പതിനായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നുബ്രാവാലി അറിയപ്പെടുന്നത്. ഏഴാം നൂറ്റാണ്ട് വരെ നീളുന്ന നീളുന്ന ചൈനീസ്,മംഗോളിയന്‍, അറബ് അധിനിവേശങ്ങള്‍ കണ്ട ഈ ദേവ ഭൂമി അതുകൊണ്ട് തന്നെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.

പൂക്കളുടെ താഴ്വര എന്നറിയപ്പെടുന്ന ലുദുംറ എന്നാണ് ഈ സ്ഥലത്തിന്‍െറ യഥാര്‍ഥ പേര്. വേനലില്‍ ഇവിടെയെത്തുന്നവര്‍ക്ക് പിങ്ക്, മഞ്ഞ നിറങ്ങളിലുള്ള പൂത്ത് നില്‍ക്കുന്ന കാട്ടുറോസകള്‍ തിങ്ങിനിറഞ്ഞ താഴ്വാരം കാണാം.

നുബ്രാവാലിയിലേക്ക് എത്തണമെങ്കില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചുരമായ കാദുംഗ്ലാ പാസ് കടന്നുപോകണം. വര്‍ഷത്തില്‍ ഏറിയ പങ്കും മഞ്ഞുമൂടി കിടക്കുന്ന ഈ റോഡിന്‍െറ അറ്റകുറ്റപ്പണി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ ആണ്. നയനമനോഹരമായ പനാമിക് ഗ്രാമം, ബുദ്ധ വിഹാരങ്ങളായ എന്‍സാ, ദിസ്കിത് എന്നിവയാണ് ഇവിടെ കാണാനുള്ള പ്രധാന കാഴ്ചകള്‍. സമുദ്ര നിരപ്പില്‍ നിന്ന് 10442 അടി ഉയരത്തിലുള്ള പ്രധാന ആകര്‍ഷണം ഒരു ചുടുനീരുറവയാണ്. ഗ്രാമത്തില്‍ നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്തിലാണ് എന്‍സാ ഗൊമ്പ എന്നും അറിയപ്പെടുന്ന എന്‍സാ മൊണാസ്ട്രി.

350 വര്‍ഷം പഴക്കമുള്ള ദിക്സിത് മൊണാസ്ട്രിയെ മേഖലയിലെ പഴക്കമുള്ള ബുദ്ധ വിഹാരങ്ങളില്‍ ഒന്നായാണ് ഗണിക്കുന്നത്. വ്യോമമാര്‍ഗവും റെയില്‍ മാര്‍ഗവും ഇവിടെയത്തൊം. ലെഹ് ആണ് ഏറ്റവുമടുത്ത എയര്‍പോര്‍ട്ട്. റെയില്‍ മാര്‍ഗം വരുന്നവര്‍ ജമ്മുറെയില്‍വേ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് നുബ്രാവാലി സന്ദര്‍ശനത്തിന് അനുയോജ്യ സമയം.

നുബ്രാവാലി പ്രശസ്തമാക്കുന്നത്

നുബ്രാവാലി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നുബ്രാവാലി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം നുബ്രാവാലി

  • റോഡ് മാര്‍ഗം
    ജമ്മുവില്‍ നിന്ന് ആദ്യം ലേഹില്‍ എത്തുകയാണ്‌ വേണ്ടത്. ഇവിടെ നിന്ന് നുബ്രയിലേക്ക് ലോക്കല്‍ബസ് ലഭിക്കും. ലെയില്‍ നിന്ന് ജീപ്പ് സര്‍വീസുകളും ധാരാളമുണ്ട്. സ്വന്തം വാഹനത്തിലാണ് യാത്രയെങ്കില്‍ കുത്തിറക്കവും അപകടകരമായ വളവുകളും ഉള്ളതാണ് റോഡെന്നത് പ്രത്യേകം ഓര്‍ക്കുക.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    5 കിലോമീറ്റര്‍ അകലെയാണ് ജമ്മുതാവി റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം ട്രെയിന്‍ ലഭിക്കും. ഇവിടെയത്തെുന്നവര്‍ക്ക് ബസ്, ടാക്സി സേവനങ്ങള്‍ ഉപയോഗപ്പെടുത്തി നുബ്രയിലത്തൊം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    നുബ്ര വാലിയില്‍ നിന്ന് 701 കിലോമീറ്റര്‍ അകലെയുള്ള ലെയാണ് ഏറ്റവും അടുത്ത വിമാനത്താവളം. ഇവിടെ നിന്ന് രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളിലേക്കെല്ലാം സര്‍വീസുകള്‍ ഉണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് നുബ്രയിലേക്ക് ബസ്, ടാക്സി സേവനങ്ങള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Sep,Sat
Return On
20 Sep,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Sep,Sat
Check Out
20 Sep,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Sep,Sat
Return On
20 Sep,Sun

Near by City