പാലംപൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അല്‍- ഹിലാല്‍ ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ്. ചന്ദ്രക്കലയുടെ നാട് എന്നാണ് അല്‍- ഹിലാല്‍ എന്ന വാക്കിനര്‍ത്ഥം. ഇവിടെ നിന്നാല്‍ ധൗലാധര്‍ മലനിരകളുടെ വിശാലമായ കാഴ്‌ച ആസ്വദിക്കാന്‍ കഴിയും. മഹാരാജാ രഞ്‌ജിത് സിംഗിന്റെ സൈനിക ശക്തി കേന്ദ്രമായിരുന്നു ഇവിടം. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് താരാഗഢ് കോട്ട എന്നറിയപ്പെടുന്ന ഗസ്റ്റ്‌ഹൗസില്‍ താമസിക്കാവുന്നതാണ്. 15 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഗസ്റ്റ്‌ഹൗസ് അല്‍- ഹിലാലിന് വളരെ അടുത്താണ്.



Click it and Unblock the Notifications