പാലംപൂരില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ആന്‍ഡ്രെറ്റ കലാകാരന്മാരുടെ ഗ്രാമം എന്നും അറിയപ്പെടുന്നു. സമാനതകളില്ലാത്ത സംസ്‌കാരങ്ങളുടെ സംഗമം ഈ ഗ്രാമത്തില്‍ കാണാം. കാന്‍ഗ്ര, ശോഭാ സിംഗിന്റെ ആര്‍ട്ട് ഗ്യാലറി, നോറാ സെന്റര്‍ ഫോര്‍ ദ ആര്‍ട്‌സ്, നോറ റിച്ചാര്‍ഡ് ഹൗസ് എന്നിവിടങ്ങളില്‍ നിന്നുള്ള പെയിന്റിംഗുകള്‍ വില്‍ക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ഈ പ്രദേശത്തുണ്ട്. ആന്‍ഡ്രെറ്റ പോട്ടറി ആന്‍ഡ് ക്രാഫ്‌റ്റ്‌സ് സൊസൈറ്റിയും സന്ദര്‍ശിക്കാവുന്നതാണ്. ഇവിടെ നിന്ന് മണ്‍പാത്രങ്ങളുടെയും മറ്റും നിര്‍മ്മാണം നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ കഴിയും.



Click it and Unblock the Notifications