പലാമുവിലെ സജീവമായ ഭൂപ്രകൃതിയും, വന്യജീവികളും അനേകം ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു. പലാമുവിന്‍റെ ജില്ലാ ആസ്ഥാനം ഡാല്‍ട്ടണ്‍ഗുഞ്ചാണ്. ചരിത്രപ്രാധാന്യമുള്ള ഈ സ്ഥലത്ത് വൈവിധ്യപൂര്‍ണ്ണമായ ജീവജാലങ്ങളുടെ ഒരു വന്‍ ശൃംഘല തന്നെയുണ്ട്. പ്രകൃതിസൗന്ദര്യം നിറഞ്ഞ ഇവിടുത്തെ കാഴ്ചകള്‍ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു.
കോയല്‍ നദിയും, അതിന്‍റെ പോഷക നദികളായ ഔറംഗയും, അമാനത്തും ഇതിലെ ഒഴുകുന്നു. പാറകള്‍ നിറഞ്ഞ കുന്നിന്‍ മുകളില്‍ നിന്ന് താഴേക്കൊഴുകുന്ന ചെറു അരുവികള്‍ സമതലങ്ങളെ വളക്കൂറുള്ളതാക്കിമാറ്റുന്നു. സാല്‍, ബാംബൂ വൃക്ഷങ്ങള്‍ ഇവിടെയെമ്പാടും ധാരാളമായി കാണാം.
പ്രകൃതി സ്നേഹികള്‍ക്കും, വന്യജീവികളില്‍ താല്പര്യമുള്ളവര്‍ക്കും, ഹൈക്കിങ്ങ്, മോട്ടോറിങ്ങ് താല്പര്യങ്ങളുള്ളവര്‍ക്കും പറ്റിയ ഇടമാണിവിടം. താമസയോഗ്യമായ നിരവധി ബംഗ്ലാവുകളും ഈ പദേശത്തുണ്ട്.
പലാമുവിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
പലാമു ടൈഗര്‍ റിസര്‍വ്വ്, ബെറ്റ്ല നാഷണല്‍ പാര്‍ക്ക് എന്നിവയാണ് ഇവിടുത്തെ പ്രധാന വന്യ ജീവി കേന്ദ്രങ്ങള്‍. ഓരോ വര്‍ഷവും ഒട്ടേറെ സഞ്ചാരികള്‍ ഇവിടെയെത്തുന്നു. പലാമു കോട്ട പോയ കാല ഭരണാധികാരികളുടെ സ്മരണയുയര്‍ത്തുന്നു. ചരിത്രകാരന്മാരും, പുരാവസ്തു വിദഗ്ദരും ഇവിടെ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.
കാലാവസ്ഥ
വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന പലാമുവിലെ വേനല്‍ക്കാലം കടുത്ത ചൂടുള്ളതാണ്. ശൈത്യകാലത്ത് തണുപ്പ് കാറ്റും ഇവിടെ വീശുന്നു.



Click it and Unblock the Notifications