Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പല്‍വാല്‍

പല്‍വാല്‍- പരുത്തിയുടെ കേന്ദ്രം

9

ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലാണ്‌ പരുത്തിയുടെ കേന്ദ്രമായ പല്‍വാല്‍ സ്ഥിതി ചെയ്യുന്നത്‌. ഡല്‍ഹിയില്‍ നിന്നും 60 കിലോമീറ്റര്‍ ദൂരമാണ്‌ ഇവിടേയ്‌ക്കുള്ളത്‌. പാണ്ഡവരുടെ കാലത്ത്‌ ഇവിടെ പല്‍വാസുരന്‍ എന്നൊരു അസുരനുണ്ടായിരുന്നു. പല്‍വാസുരനില്‍ നിന്നാണ്‌ നഗരത്തിന്റെ പേരുണ്ടായിരിക്കുന്നത്‌. മഹാഭാരതത്തിലെ ഇന്ദ്രപ്രസ്ഥത്തിലെ പാണ്ഡവ രാജ്യത്തിനൊപ്പം പല്‍വാലിനെ കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌. കൃഷ്‌ണന്റെ സഹോദരനായ ബലരാമനാണ്‌ പല്‍വാസുരനെ വധിക്കുന്നത്‌. വിക്രമാദിത്യ രാജാവിന്റെ സ്ഥലവും ഇതായിരുന്നു.

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഈ സ്ഥലം പഞ്ചാബിന്റെയും ഗുര്‍ഗാവിന്റെയും ഭാഗമായിരുന്നു . ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ഇവിടെ നിന്നുള്ള നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍ പങ്കെടുത്തിട്ടുണ്ടെന്നതാണ്‌ ഈ സ്ഥലത്തിന്റെ ചരിത്ര പ്രാധാന്യം.

എല്ലാവര്‍ഷവും ബലദേവ്‌ ചാട്ട്‌ കാ മേള എന്ന ഉത്സവും ഇവിടെ കൊണ്ടാടാറുണ്ട്‌ .ഇവിടുത്തെ ദൗജി ക്ഷേത്രം ബലരാമനെ ആരാധിക്കുന്ന ക്ഷേത്രമാണ്‌. പല്‍വാലിലെ മുന്‍സിപ്പല്‍ ചൗകിലാണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. രാജ്യത്തെ പ്രധാന പരുത്തി ഉത്‌പാദന കേന്ദ്രമാണ്‌ പല്‍വാല്‍. ഇവിടെ നിന്നുള്ള പരുത്തി രാജ്യത്തുടനീളം വിതരണം ചെയ്യുന്നുണ്ട്‌. പല്‍വാലിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

പ്രശസ്‌ത ഹിന്ദു ക്ഷേത്രമായ പഞ്ചവടി ഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഹിന്ദുമതത്തില്‍ വളരെ പ്രാധാന്യമുണ്ടിതിന്‌. ഭഗവാന്‍ പരശുരാമ മന്ദിര്‍ കുലീന, ജങ്കേശ്വര്‍ മന്ദിര്‍, ദൗജി മന്ദിര്‍ , കാമേത്തി ചൗക്കിലെ ദേവീ ക്ഷേത്രം, ശ്രദ്ധാനന്ദ പാര്‍ക്‌, ഡി പാര്‍ക്‌, ടികോന പാര്‍ക്‌, പഞ്ചായത്ത്‌ ഭവന്‍ എന്നിവയാണ്‌ മറ്റ്‌ ആകര്‍ഷണങ്ങള്‍. കില്ലേ വാല പാര്‍ക്‌, ടാങ്കി വാല പാര്‍ക്‌, ബാല്‍ ഭവന്‍, ഡി ജി ഖാന്‍ ഹിന്ദു, തൗ ദേവി ലാല്‍ പാര്‍ക്‌( ടൗണ്‍ പാര്‍ക്‌), ദസ്സറ ഗ്രൗണ്ട്‌ പാര്‍ക്‌ , ഹുദ പാര്‍ക്‌ എന്നിവയാണ്‌ പ്രധാന പാര്‍ക്കുകള്‍.

കാലാവസ്ഥ

മഴക്കാലത്തൊഴിച്ച്‌ എല്ലായ്‌പ്പോഴും വരണ്ടകാലാവസ്ഥയാണ്‌ പല്‍വാലില്‍ അനുഭവപ്പെടുന്നത്‌.

പല്‍വാല്‍ പ്രശസ്തമാക്കുന്നത്

പല്‍വാല്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പല്‍വാല്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പല്‍വാല്‍

  • റോഡ് മാര്‍ഗം
    ദേശീയ പാത 2 ല്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടേയ്‌ക്ക്‌ എപ്പോഴും ബസ്‌ സര്‍വീസുണ്ട്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    സമീപത്തുള്ള റയില്‍വെസ്റ്റേഷന്‍ ഫരീദാബാദ്‌ ആണ്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഡല്‍ഹിയാണ്‌ സമീപത്തുള്ള വിമാനത്താവളം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
30 Mar,Mon
Return On
31 Mar,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
30 Mar,Mon
Check Out
31 Mar,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
30 Mar,Mon
Return On
31 Mar,Tue