മറാത്ത ഭരണകാലത്ത് നിര്‍മ്മിച്ച ഈ കോട്ടയ്ക്ക് ഇപ്പോഴും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ഒരു ഭരണകേന്ദ്രവും ഒരു കൊട്ടാരവുമാണ് കോട്ടയ്ക്കുള്ളിലുള്ളത്. കോട്ടയോടുചേര്‍ന്നുള്ള ധാന്യന്‍ചാ കോത്താര്‍ എന്ന ഭാഗം പഴയകാലത്ത് ധാന്യപ്പുരയായി ഉപയോഗിച്ച സ്ഥലമായിരുന്നുവത്രേ. ഇതിനെ മൂന്നായിട്ട് തിരിച്ചിട്ടുണ്ട്. ഗംഗം, ജമുന, സരസ്വതി എന്നീ പേരുകളിലാണ് ധാന്യപ്പുരകള്‍ അറിയപ്പെടുന്നത്. കിന്റല്‍ കണക്കിന് ധാന്യങ്ങള്‍ സൂക്ഷിക്കാന്‍മാത്രം വിസ്താരമുള്ളതാണ് ഈ ധാന്യപ്പുരകളെല്ലാം.



Click it and Unblock the Notifications