Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പാനിപ്പറ്റ്

പാനിപ്പറ്റ് - ഇന്ത്യയുടെ കൈത്തറിനഗരം

27

ഹരിയാനയിലെ പ്രസിദ്ധമായ വിനോദസഞ്ചാരകേന്ദ്രമാണ് പാനിപ്പറ്റ്. ഇന്ത്യാചരിത്രത്തില്‍ നിര്‍ണായകമായ മൂന്നു യുദ്ധങ്ങള്‍ക്ക് വേദിയായ മണ്ണ് എന്ന നിലയിലാണ് പാനിപ്പറ്റിന്‍റെ പേര് ചരിത്രത്തിലിടം നേടുന്നത്. സാസ്ക്കാരിക - ചരിത്ര സ്മരണകള്‍ വിളിച്ചോതുന്ന എണ്ണിയലൊടുങ്ങാത്ത സ്മാരകങ്ങളാണ് പാനിപ്പറ്റിലുള്ളത്. ഭഗവത്ഗീതയുടെ ആദ്യപാദത്തില്‍ ധര്‍മ്മക്ഷേത്രം എന്ന് വിശേഷിപ്പിക്കുന്ന സ്ഥലം പാനിപ്പറ്റാണ്.

ചരിത്രവേരുകള്‍ക്കപ്പുറം തുന്നല്‍ക്കാരന്‍റെ നഗരം എന്ന പേര് കൂടി പാനിപ്പറ്റിനുണ്ട്. രാജ്യത്തിനകത്തും പുറത്തും പാനിപ്പറ്റിലെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ഡിമാന്‍റാണ്.

പാനിപ്പറ്റിലെ കാഴ്ച്ചകള്‍

മ്യൂസിയങ്ങളും സ്മാരങ്ങളും മനോഹരമായ കെട്ടിടങ്ങളുമാണ് പാനിപ്പറ്റിലെ പ്രധാന കാഴ്ച്ചകള്‍... ചരിത്രം പറയുന്ന വസ്തുക്കളും, സമകാലിക കലകളും,കരകൌശല വസ്തുക്കളും അടക്കം സംസ്ക്കാരവും ചരിത്രവുമായി ബന്ധപ്പെട്ടവയാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പുരാതന കാലത്തുള്ള ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു കോട്ടയും ഇവിടത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്.

ഇന്ത്യയിലെ മറ്റ് പട്ടണങ്ങളെപ്പോലെ ആരാധനാലയങ്ങളാല്‍ സമൃദ്ധമാണ് പാനിപ്പറ്റ് നഗരവും. മുഗള്‍രാജവംശത്തിന്‍റെ സ്ഥാപകനായ  ബാബര്‍ പണികഴിപ്പിച്ച കബൂല്‍ ഷാ പള്ളിയും ദേവീ ക്ഷേത്രവും കൊത്തുപണികള്‍ കൊണ്ടും പുരാതന ചിത്രകലകള്‍ കൊണ്ടും കാഴ്ച്ചക്കാരെ ആകര്‍ഷിക്കുന്നതാണ്.

രണ്ടാം പാനിപ്പറ്റ് യുദ്ധത്തില്‍ മുഗള്‍ പട്ടാളത്തിനെതിരേ പോരാടിയ ഹേമുവിന്‍റെ സമാധി സ്ഥലവും ഇവിടെ സഞ്ചാരികള്‍ കാണാനെത്താറുണ്ട്. യുദ്ധത്തിനിടെ അക്ബറിന്‍റെ കൂടാരത്തില്‍ വച്ച് മുഗള്‍ സൈന്യം ഹേമുവിനെ ശിരച്ഛേദം ചെയ്ത് വധിക്കുകയായിരുന്നു. ഹേമു വധിക്കപ്പെട്ട സ്ഥലത്താണ് പിന്നീട് അദ്ദേഹത്തിന്‍റെ കൂട്ടത്തിലുള്ളവര്‍ സ്മാരകം പണിഞ്ഞത്.

പാനിപ്പററ് തഹസില്‍ ഓഫീസിനടുത്തുള്ള ഇബ്രാഹിം ലോധിയുടെ കബറിടം സന്ദര്‍ശിക്കാനും ഇവിടെ സഞ്ചാരികളെത്താറുണ്ട്. ഒന്നാം പാനിപ്പറ്റ് യുദ്ധത്തില്‍ അമ്മാവനായ ബാബറിനെതിരേ പോരാടിയ ധീരവ്യക്തിത്വമായിരുന്നു ലോധി. യുദ്ധക്കളത്തില്‍ കൊല്ലപ്പെട്ട ലോധിയെ ഇവിടെത്തന്നെ അടക്കുകയായിരുന്നു. ബു അലി ഷാ കലന്ദറിന്‍റെ ശവകുടീരവും പാനിപ്പറ്റിലുണ്ട്.

ലോധിക്കെതിരേ നടത്തിയ യുദ്ധത്തിന്‍റെ വിജയസ്മാരകമായി ബാബര്‍ പണി കഴിപ്പിച്ച കാബൂളി ബാഗ് പള്ളിയും വിശാലമായ ഉദ്യാനവും അതിലെ വലിയ കുളവുമെല്ലാം പാനിപ്പറ്റിലെ മനോഹരമായ കാഴ്ച്ചകളാണ്.ബാബറിന് ശേഷം ഹുമയൂണ്‍ ഈ പള്ളിക്ക് മുന്നില്‍ ചബുത്ര എന്ന പേരില്‍ മനോഹരമായ കല്‍ക്കെട്ട് കൂടി നിര്‍മ്മിച്ചിട്ടുണ്ട്.

പാനിപ്പറ്റ് പ്രശസ്തമാക്കുന്നത്

പാനിപ്പറ്റ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പാനിപ്പറ്റ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പാനിപ്പറ്റ്

  • റോഡ് മാര്‍ഗം
    ഡല്‍ഹി ബൈപാസില്‍ നിന്നും ഒരു മണിക്കൂര്‍ റോഡ് വഴി സഞ്ചരിച്ചാല്‍ ജി ടി കര്‍ണാല്‍ റോഡിലെ പാനിപ്പറ്റ് നഗരത്തിലെത്താം. ഡല്‍ഹി, അംബാല, കര്‍ണാല്‍, തുടങ്ങി പ്രധാന നഗരങ്ങളില്‍ നിന്നും അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും പാനിപ്പറ്റിലേക്ക് സര്‍ക്കാര്‍ ബസ്സുകളും സ്വകാര്യബസ്സുകളും സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജമ്മു താവി, ഡല്‍ഹി, മുംബൈ, ജയ്പൂര്‍ തുടങ്ങി രാജ്യത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നെല്ലാം പാനിപ്പറ്റ് റെയില്‍വെ സ്റ്റേഷനിലേക്ക് ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    98 കിലോമീറ്റര്‍ അകലെയുള്ള ഡല്‍ഹി വിമാനത്താവളമാണ് പാനിപ്പറ്റിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടെ നിന്നും ടാക്സി വിളിച്ചോ സര്‍ക്കാര്‍ സ്വകാര്യ ബസ്സുകള്‍ വഴിയോ പാനിപ്പറ്റിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed