പര്‍ഭാനി ഗ്രാമത്തിലാണ് മുഗ്ദാലേശ്വര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഏതാണ്ട് 900 വര്‍ഷത്തോളം പഴക്കമുണ്ട് ഗോദാവരിക്കരയിലെ ഈ ക്ഷേത്രത്തിന്. നരസിംഹസ്വാമിയുടെ പ്രതിരൂപമായ ലിംഗമാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. മനോഹരമായ നിര്‍മാണശൈലിക്ക് പേരുകേട്ടതാണ് ഈ ക്ഷേത്രം. മഴക്കാലത്ത് ക്ഷേത്രം ഗോദാവരി നദിയിലാണ്ടുപോകും.
എന്നിരിക്കുലും ഇവിടേക്കുള്ള ഭക്തജനപ്രവാഹത്തിന് ഇതൊരു തടസ്സമാകാറില്ല. വെള്ളത്തിലൂടെ നീന്തിയാണെങ്കിലും ഭക്തര്‍ ദേവസന്നിധിയിലെത്തി അനുഗ്രഹം വാങ്ങുന്നു. പ്രദേശവാസികളായ ശ്രീ സാഹേബ് റാവു മുദ്ഗല്‍കര്‍, സുബ്ബറാവു മുദ്ഗല്‍കര്‍ എന്നിവരാണ് ക്ഷേത്രം പരിപാലിച്ചുവരുന്നത്.



Click it and Unblock the Notifications