പര്‍വാനോയില്‍ നിന്ന് 39 കിലോമീറ്റര്‍ അകലെ ഹിമാലയന്‍ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന പട്ടാള താവളമാണ് സുബാതു. സമുദ്ര നിരപ്പില്‍ നിന്ന് 4500 അടി ഉയരമുള്ള ഇവിടം ഇന്ത്യന്‍ സേനയിലെ ഗൂര്‍ഖ റെജിമെന്‍റിന്‍െറ ആസ്ഥാനമാണ് ഇപ്പോള്‍. മുമ്പ് ബ്രിട്ടീഷ് സേനയുടെ ആസ്ഥാനമായിരുന്ന ഇവിടെ പ്രകൃതി ഭംഗിക്കൊപ്പം പൈന്‍മരങ്ങളും,മുള,യൂക്കാലിപ്സ് തുടങ്ങിയവയും ധാരാളമായി വളരുന്നുണ്ട്. ഉന്നത ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാന്‍ 1880ല്‍ നിര്‍മിച്ചതെന്ന് കരുതുന്ന വൈസ്റീഗല്‍ ലോഡ്ജ്, പുരാതനമായ ഒരു ശവക്കല്ലറ, ഗൂര്‍ഖാ മ്യൂസിയം, ഗൂര്‍ഖാ കൊട്ടാരത്തിന്‍െറ അവശിഷ്ടങ്ങള്‍ എന്നിവയാണ് ഇവിടെ സന്ദര്‍ശകര്‍ക്ക് കാണാന്‍ ഉള്ളത്.



Click it and Unblock the Notifications