ഭഗവാന്‍ രജനീഷ് ഓഷോയാണ് ഈ ആശ്രമത്തിന്റെ സ്ഥാപകന്‍. 32 ഏക്കര്‍ സ്ഥലത്ത് പരന്നുകിടക്കുകയാണ് ഈ ധ്യാനകേന്ദ്രം. ഓഷോയില്‍ വിശ്വസിയ്ക്കുന്ന സ്വദേശികളും വിദേശികളുമായ ഒട്ടേറെയാളുകള്‍ ആ ആശ്രമത്തില്‍ എത്താറുണ്ട്. മാനസികവും ശാരീരികവുമായി സ്വാസ്ഥ്യത്തിന് വേണ്ടിയുള്ള ഒട്ടേറെ ക്ലാസുകളും ശില്‍പശാലകളും ഇവിടെ സംഘടിപ്പിക്കാറുണ്ട്. ദി ഓഷോ നടരാജ് മെഡിറ്റേഷന്‍, ദി ഓഷോ ഡൈനാമിക് മെഡിറ്റേഷന്‍, ദി ഓഷോ കുണ്ഡലിനി മെഡിറ്റേഷന്‍ എന്നിങ്ങനെ പലതരം ധ്യാനങ്ങള്‍ ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്. പകല്‍സമയങ്ങളില്‍ മറൂണ്‍ നിറത്തിലുള്ള വസ്ത്രങ്ങളും വൈകുന്നേരത്തെ പ്രാര്‍ത്ഥനകള്‍ക്ക് വെളുത്തവസ്ത്രങ്ങളുമാണ് ഉപയോഗിക്കുന്നത്. ആശ്രമത്തില്‍ താമസത്തിനുള്ള സൗകര്യങ്ങള്‍ ഒന്നുമില്ല, ആശ്രമത്തിനടുത്തായി നു്ല്ല പാര്‍ക്ക് എന്നപേരില്‍ വലിയൊരു പാര്‍ക്കും ഉണ്ട്.