ഗുരുപുരം റോഡിലാണ് ഈ ഹനുമാന്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തില്‍ ഒരു ശിവലിംഗം കാണാം. സത്യസായി ബാബ കാശി യാത്രകഴിഞ്ഞെത്തിയപ്പോള്‍ കൊണ്ടുവന്നതാണത്രേ. ഒരു ഗുഹയില്‍ കൊത്തിയുണ്ടാക്കിയ രൂപത്തിലാണ് ഇവിടെ ഹനുമാന്‍ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഹനുമാന്റെ ശ്രീരാമഭക്തിയെ പ്രതീകവല്‍ക്കരിയ്ക്കുന്ന ഒരു കുളവും ക്ഷേത്രത്തിലുണ്ട്. കുളത്തിലെ വെള്ളം ഹനുമാന്റെ കണ്ണീരാണ് എന്നാണ് കരുതിപ്പോരുന്നത്. ഒരിക്കല്‍ സായി ബാബ വലംവെയ്ക്കുന്നതിനിടെ ദൈവം താന്‍ പൂജയും ബഹുമാനവും അര്‍ഹിയ്ക്കുന്നയാളാണെന്ന് പറഞ്ഞ് ബാബയെ തടഞ്ഞുനിര്‍ത്തുകയായിരുന്നുവെന്ന് കഥകളുണ്ട്.



Click it and Unblock the Notifications