സത്യസായി ബാബയ്ക്കുവേണ്ടി പണിത മ്യൂസിയമാണിത്. മൂന്ന് നിലകളിലായി പണിതിരിക്കുന്ന മ്യൂസിയത്തില്‍ സത്യസായിബാബയുടെ വചനങ്ങളും, അവയുള്‍ക്കൊള്ളുന്ന പുസ്തകങ്ങളുമെല്ലാം സൂക്ഷിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളുടെയെല്ലാം ചെറു മാതൃകകളും ഇവിടെയുണ്ട്. വിവിധ കാലങ്ങളില്‍ ജീവിച്ചിരുന്ന മഹര്‍ഷിമാരുടെയും ആത്മീയനേതാക്കളുടെയുമെല്ലാം വചനങ്ങളും അനുശാസനങ്ങളും എല്ലാം ഇവിടെക്കാണാം.
ഇവയുടെയെല്ലാം ഓഡിയോ, വീഡിയോ രൂപങ്ങള്‍ ഇവിടെയുണ്ട്. സത്യസായി ബാബയുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളും സന്ദര്‍ശകര്‍ക്ക് ഈ മ്യൂസിയത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും. ആത്മീയതയുമായി ബന്ധപ്പെട്ട അനേകം പുസ്തകങ്ങളുള്ള ഒരു വായനാമുറിയും ഇവിടെയുണ്ട്. കാലത്ത് പത്തുമുതല്‍ ഉച്ചയ്ക് 12വരെയാണ് ഇവിടുത്തെ സന്ദര്‍ശന സമയം.



Click it and Unblock the Notifications