1973ലാണ് ഈ ഓഡിറ്റോറിയം പണികഴിപ്പിച്ചത്, ഒരേസമയത്ത് 15,000 ആളുകള്‍ക്ക് ഇരിയ്ക്കാവുന്നത്രയും വിസ്തൃതിയുണ്ട് ഇതിന്. മനോഹരമായ ഈ കെട്ടിടത്തില്‍ പലമതത്തില്‍പ്പെട്ട പല ദൈവങ്ങളുടെയും ദൈവാവതാരങ്ങളുടെയും ചുവര്‍ചിത്രങ്ങളും മറ്റും വരച്ചുവച്ചിട്ടുണ്ട്. ഒട്ടേറെ ബാല്‍ക്കണികളും താഴികക്കുടങ്ങളുമുള്ളതാണ് ഇതിന്റെ നിര്‍മ്മാണരീതി. ദസറ ആഘോഷത്തിന്റെ സമയത്ത് യജ്ഞം എന്ന ചടങ്ങ് ഇവിടെയാണ് നടക്കുന്നത്, കൂടാതെ വിവിധ സാംസ്‌കാരിക ആത്മീയ പരിപാടികളും ഇവിടെ നടക്കാറുണ്ട്.



Click it and Unblock the Notifications