സത്യസായിബാബയുടെ പ്രവര്‍ത്തനകേന്ദ്രമായിരുന്നു പ്രശാന്തിനിലയം. ശാന്തികളിയാടുന്ന സ്ഥലമെന്ന അര്‍ത്ഥത്തിലാണ് ഈ ആശ്രമസമുച്ചയത്തിന് പ്രശാന്തി നിലയം എന്ന് പേരിട്ടത്. സത്യസായി ബാബ ജീവിച്ചിരുന്നകാലത്ത് അദ്ദേഹത്തെ നേരില്‍കാണാനും അനുഗ്രഹം വാങ്ങാനുമായി ആയിരക്കണക്കിന് ഭക്തര്‍ എല്ലാവര്‍ഷവും ഇവിടെയെത്താറുണ്ടായിരുന്നു. ഇപ്പോള്‍ ബാബയുടെ സമാധിയില്‍ പ്രാര്‍ത്ഥനയ്ക്കും മറ്റുമായിട്ടാണ് ഭക്തര്‍ എത്തുന്നത്. കുല്‍വന്ത് ഹാളിലാണ് ബാബയുടെ സമാധി. എല്ലാദിവസവും കാലത്ത് 8 മണി മുതല്‍ 10.15 വരെയും ഉച്ചതിരിഞ്ഞ് 4 മുതല്‍ 7.30 വരെയുമാണ് സമാധിയിലെ സന്ദര്‍ശനസമയം.
1950ലാണ് ഈ ആശ്രമത്തിന്റെ ഉത്ഘാടനം നടന്നത്. സ്റ്റേഡിയം, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ ആധൂനിക സജ്ജീകരണങ്ങളുമുള്ള സ്ഥലമാണ് പ്രശാന്തി നിലയം. സന്ദര്‍കരെ നിയന്ത്രിയ്ക്കുന്നത് കര്‍ശന നിയമങ്ങളും മറ്റുമുണ്ട് ഇവിടെ. ഭക്തര്‍ക്ക് ബാബ ദര്‍ശനം നല്‍കാറുണ്ടായിരുന്ന ഹാള്‍ ഇതിനുള്ളിലാണ്. സത്യാസായി സേവ ഓര്‍ഗനൈസേഷന്‍, ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് എന്നിവയുടെ ആസ്ഥാനവും പ്രശാന്തി നിലയത്തിലാണ്.



Click it and Unblock the Notifications