റായ്പൂരില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയുള്ള ഒരു പഴയ നഗരമാണ് ആരംഗ്. ഭണ്ഡാദേവാല്‍ ക്ഷേത്രം, മഹാമായ ക്ഷേത്രം തുടങ്ങി പഴക്കമേറിയ നിരവധി ക്ഷേത്രങ്ങളുടെ സാന്നിധ്യത്താല്‍ പ്രശസ്തമാണ് ഈ സ്ഥലം.
ഭണ്ഡാദേവാല്‍ ക്ഷേത്രം അതിന്‍റെ ശില്പഭംഗിയാലാണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്. കരിങ്കല്ലില്‍ നിര്‍മ്മിച്ച മൂന്ന് ജൈന തീര്‍ത്ഥങ്കരന്മാരുടെ വന്‍ പ്രതിമകള്‍ ഇവിടെ കാണാം. മഹാമായ ക്ഷേത്രത്തില്‍ വലിയൊരു കല്ലില്‍ ഇരുപത്തിനാല് തീര്‍ത്ഥങ്കരന്മാരുടെയും രൂപങ്ങള്‍ കൊത്തിവച്ചിരിക്കുന്നു.
മറ്റ് പ്രധാന ക്ഷേത്രങ്ങള്‍ ദണ്ഡേശ്വരി ക്ഷേത്രം, ചാന്ദി മഹേശ്വരി ക്ഷേത്രം, പഞ്ചമുഖി മഹാദേവ് ക്ഷേത്രം, പഞ്ചമുഖി ഹനുമാന്‍ ക്ഷേത്രം എന്നിവയാണ്.



Click it and Unblock the Notifications