ഷോപ്പിംഗില്‍ തല്പരരായവരെ തൃപ്തിപ്പെടുത്താനുള്ളതെല്ലാം റായ്പൂരിലുണ്ട്. കൈത്തറി, മുള ഉത്പന്നങ്ങള്‍, തടിയിലുള്ള കൊത്തുപണികള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന ഒട്ടനേകം കടകള്‍ തെരുവില്‍ കാണാം.
സാരികള്‍ വാങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് വൈവിധ്യമാര്‍ന്ന കൈത്തറി സാരികള്‍ തെരഞ്ഞെടുക്കാം. പ്രാദേശികമായി തറികളില്‍ നിര്‍മ്മിച്ച സാരികള്‍ വാങ്ങാന്‍ പറ്റിയ രണ്ട് സ്ഥലങ്ങളാണ് തോഗിത കോസ ഹാന്‍ഡ്‍ലൂം, ബാര്‍ലോട്ട എന്‍റര്‍പ്രൈസസ് എന്നിവ. കരകൗശലവസ്തുക്കളുടെ ഒരു വന്‍വിപണിയാണ് ശബരി ചത്തീസ്ഗഡ് സ്റ്റേറ്റ് എംപോറിയം.
മജെന്തോ ദി മാള്‍, കളേഴ്സ് മാള്‍, സിറ്റി മാള്‍ 36, ആര്‍.കെ മാള്‍, ചത്തീസ്ഗഡ് സിറ്റി സെന്‍റര്‍മാള്‍, മഹാകോഷല്‍ ആര്‍ട്ട് ഗാലറി, അംബുജ സിറ്റി സെന്‍റര്‍ മാള്‍, ട്രഷര്‍ ഐലന്‍ഡ് എന്നിവയും ഷോപ്പിംഗിന് പറ്റിയ ഇടങ്ങളാണ്.



Click it and Unblock the Notifications