റായ്പൂര്‍ നഗരത്തിനോളം തന്നെ പഴക്കമുള്ള ഒരു പഴയകാല തടാകമാണിത്. പഴയ തടാകം എന്നര്‍ത്ഥം വരുന്ന ബുര്‍ഹ ലേക്ക് എന്നും വിവേകാനന്ദ സരോവറിനെ വിളിക്കുന്നുണ്ട്. റായ്പൂരിലെ ഏറ്റവും വലിയ തടാകവും ഇതാണ്.
തടാകത്തില്‍ നിര്‍മ്മിച്ച മുപ്പത്തിയേഴ് അടി ഉയരമുള്ള സ്വാമി വിവേകാനന്ദന്‍റെ പ്രതിമ അതിന്‍റെ വലുപ്പത്തിന്‍റെ അടിസ്ഥാനത്തില്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം പിടിച്ചതാണ്.
തടാകത്തില്‍ നിന്ന് 2.7 കിലോമീറ്ററകലെ സ്വാമി വിവേകാനന്ദന്‍റെ ആശയങ്ങള്‍ പഠിപ്പിക്കുന്ന ഒരു ആശ്രമം ഉണ്ട്.



Click it and Unblock the Notifications