കുത്തിയൊഴുകുന്ന നദിയെ കീറിമുറിച്ച് റബര്‍ ചങ്ങാടങ്ങളില്‍ തുഴഞ്ഞുപോകുന്ന വാട്ടര്‍ റാഫ്റ്റിംഗ് സാഹസിക വിനോദം ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട സങ്കേതമാണ് കുളുവില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള റൈസണ്‍.
ബിയാസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ചെറുഗ്രാമങ്ങള്‍ കൂടാരമടിച്ച് താമസിക്കാന്‍ ഇഷ്ടപ്പെടുന്നവരുടെയും പ്രിയ കേന്ദ്രമാണ്. സമുദ്ര നിരപ്പില്‍ നിന്ന് 1433 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റൈസണിന്‍െറ സ്വാഭാവിക പ്രകൃതിഭംഗിക്ക് തൊങ്ങല്‍ ചാര്‍ത്തി നിരവധി ആപ്പിള്‍ തോട്ടങ്ങളും പ്ളം, ആപ്രിക്കോട്ട് തോട്ടങ്ങളും ഉണ്ട്. മാര്‍ച്ച് അവസാനം അതായത് തണുപ്പ്കാലത്തിന്‍െറ അവസാനമാണ് റൈസണ്‍ കൂടുതല്‍ സുന്ദരിയാകുന്നത്. താഴ്വരയിലും കുന്നിന്‍ചെരുവിലുമെല്ലാം പൂത്തുലഞ്ഞ് കിടക്കുന്ന പൂക്കളാകും ഈ സമയം എത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുക.
രാജേന്ദ്രപ്രസാദ് നാഷനല്‍ ഒഫ്ത്താല്‍മോളജി സെന്‍റര്‍ റൈസണിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നടക്കുന്ന വേനല്‍ക്കാല ക്യാമ്പില്‍ വ്യത്യസ്തങ്ങളായ നേത്രരോഗങ്ങള്‍ക്ക് ചികില്‍സ തേടി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് രോഗികള്‍ എത്താറുണ്ട്. രഘുനാഥ് ക്ഷേത്രമാണ് മറ്റൊരു ആകര്‍ഷണം. ഭക്തര്‍ക്കൊപ്പം ധാരാളം വിനോദസഞ്ചാരികളും ഇവിടെയത്തൊറുണ്ട്. കുളുവില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ബേഖി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ജഗന്നാഥി ദേവി ക്ഷേത്രവും ഭക്തരുടെ പ്രിയ കേന്ദ്രമാണ്. കുളു,മണാലി, ഗുഹാസിനി, നഗ്ഗാര്‍, ബുണ്ടര്‍, മണികരണ്‍, പലമ്പൂര്‍ എന്നിവയാണ് മറ്റുവിനോദസഞ്ചാര കേന്ദ്രങ്ങള്‍.



Click it and Unblock the Notifications