രാജിം നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് രാജീവ് ലോചന്‍ ക്ഷേത്രം. കൊത്തുപണികളേറെയുള്ള ഈ വിഷ്ണു ക്ഷേത്രം സന്ദര്‍ശകരുടെ കണ്ണിന് ആനന്ദം നല്‍കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഈ ക്ഷേത്രത്തില്‍ എത്താറുണ്ട്. രാജീവ് ലോചന്‍ ക്ഷേത്രത്തിന് പന്ത്രണ്ട് സ്തൂപങ്ങളുണ്ട് . ഇവയാണ് പ്രധാന കെട്ടിടത്തെ താങ്ങുന്നത് . ഹിന്ദു പുരാണത്തിലെ വിവിധ ദേവീ ദേവന്മാരുടെ ശില്പങ്ങള് ഈ തൂണുകളില്‍ കൊത്തി വച്ചിട്ടുണ്ട്.
ക്ഷേത്രകവാടത്തില്‍ ആളുകളുടെയും ലതകളുടെയും കൊത്തുപണികളാണുള്ളത്. വാമനന്, നരസിംഹം, ശിവന്, തുടങ്ങി നിരവധി ദേവന്മാരുടെ ക്ഷേത്രങ്ങള്‍ സമീപത്തായുണ്ട്.