Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാജ്നന്ദ് ഗാവ്‍ » ആകര്‍ഷണങ്ങള് » ഡോണ്‍ഗര്‍ഗഡ്

ഡോണ്‍ഗര്‍ഗഡ്, രാജ്നന്ദ് ഗാവ്‍

13

മാ ബാംലേശ്വരി ക്ഷേത്രത്താല്‍ പ്രസിദ്ധമായ ഇവിടം മനോഹരമായ പ്രകൃതിഭംഗി  കൊണ്ടും അനുഗ്രഹീതമായ സ്ഥലമാണ്. രാജ്നന്ദ്ഗാവോണില്‍ നിന്ന് 35 കിലോമീറ്ററും ദുര്‍ഗില്‍ നിന്ന് 67 കിലോമീറ്ററും റായ്പൂരില്‍ നിന്ന് 107 കിലോമീറ്ററും അകലെയുള്ള ഇവിടം സന്ദര്‍ശിക്കാന്‍ തീര്‍ഥാടകര്‍ക്കൊപ്പം ധാരാളം വിനോദസഞ്ചാരികളും എത്താറുണ്ട്. മലനിരകളുടെ അഴകിന് അലങ്കാരമെന്നവണ്ണം ധാരാളം കുളങ്ങളും ഇവിടെയുണ്ട്.

1600 അടി ഉയരമുള്ള കുന്നിന്‍മുകളിലാണ് മാ ബാംലേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ഐതിഹ്യങ്ങളുമെല്ലാം ബാംലേശ്വരി ക്ഷേത്രത്തെ ഛത്തീസ്ഗഡിലെ പ്രമുഖ ഹൈന്ദവ ആരാധനാ കേന്ദ്രമാക്കി. ക്ഷേത്രത്തിന് താഴെ ഭൂനിരപ്പില്‍ ഛോട്ടി ബാംലേശ്വരി ക്ഷേത്രവുമുണ്ട്.

നവരാത്രി ദിവസമാണ് ഈ ക്ഷേത്രങ്ങളില്‍ ധാരാളം വിശ്വാസികള്‍ എത്തുക. ഈ സമയം നടക്കുന്ന പരമ്പരാഗത വിളക്കുകൊളുത്തല്‍ ചടങ്ങായ ജ്യോതി കലാഷ് കാണേണ്ട കാഴ്ചയാണ്. ശിവ ക്ഷേത്രവും ഹനുമാന്‍ ക്ഷേത്രവും മാബാംലേശ്വരി ക്ഷേത്രത്തിന്‍െറ സമീപം കാണാം.

ക്ഷേത്രങ്ങള്‍ക്ക് പുറമെ റോപ്പ്വേയാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. യാത്രക്കാരെ കയറ്റുന്ന ഛത്തീസ്ഗഡിലെ ഏക റോപ്പ്വേയാണ് ഇത്. ജൈന തീര്‍ഥങ്കരനായ ചന്ദ്ര പ്രഭൂജിയുടെ പുരാതന പ്രതിമയുള്ള ചന്ദ്രഗിരി മറ്റൊരു ആകര്‍ഷണമാണ്. ഇവിടെ ഒരു ജൈനക്ഷേത്രം നിര്‍മിക്കാന്‍ പദ്ധതിയുണ്ട്.

124  കിലോമീറ്റര്‍ അകലെയുള്ള റായ്പൂരാണ് അടുത്ത എയര്‍പോര്‍ട്ട്. ഡോണ്‍ഗര്‍ഗര്‍ഹില്‍ റെയില്‍വേ സ്റ്റേഷന്‍ നിലവിലുണ്ട്. മികച്ച റോഡ് ഗതാഗത സൗകര്യവും ഇവിടെയുണ്ട്. കൊല്‍ക്കത്ത -മുംബൈ നാഷനല്‍ ഹൈവേ ഇതിലൂടെയാണ് കടന്നുപോകുന്നത്. ചെറുവനപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ റോഡിലൂടെയുള്ള യാത്ര വേറിട്ട അനുഭവമാകും.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed