1855ല്‍ റജൗറി ഭരിച്ചിരുന്ന മിയാന്‍ ഹാത്തുവാണ് ദനിധാര്‍ കോട്ട നിര്‍മിച്ചത്. മുമ്പ് ഇവിടെ ഭരിച്ചിരുന്ന ജറാല്‍ രാജാക്കന്‍മാരുടെ കാലത്തെ കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണ് ഈ കോട്ട നിര്‍മിച്ചതെന്നാണ് ചരിത്രം പറയുന്നത്. ചരിത്രകാരന്‍മാരുടെ വീക്ഷണം അനുസരിച്ച് പാല്‍ വംശത്തിലെ ഹിന്ദു രാജാക്കന്‍മാര്‍ ഈ പ്രദേശം ഭരിച്ചിരുന്നുവെന്നാണ്. ദോഗ്രാ പട്ടാളത്തെ പുറമെ നിന്നുള്ള ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാനാണത്രേ കോട്ട നിര്‍മിച്ചത്. ഏറെ ഉയരത്തിലുള്ള ഈ കോട്ടയിലിരുന്നാല്‍ ചുറ്റുപാടുമുള്ള സേനാനീക്കം എളുപ്പത്തില്‍ അറിയാനാകും. പ്രദേശത്തെ കര്‍ഷകരില്‍ നിന്ന് നികുതിയിനത്തില്‍ പിരിച്ചിരുന്ന ധാന്യങ്ങളും മറ്റും ഇവിടെയാണ് ശേഖരിച്ചിരുന്നതും.



Click it and Unblock the Notifications