നൗഷേരയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് നാദ്പുര്‍ സരായി. മതില് കെട്ടി തിരിച്ചിരിക്കുന്ന ഈ ഭാഗവും മുഗള്‍ രാജഭരണകാലത്ത് യാത്രികര്‍ വിശ്രമത്തിനായി ഉപയോഗിച്ചിരുന്ന സ്ഥലമാണ്. വിശാലമായ ചതുരാകൃതിയിലുള്ള മുറ്റവും ഇവിടെയുണ്ട്. പടിഞ്ഞാറ് ഭാഗത്തുമ കിഴക്കു ഭാഗത്തുമുള്ള കവാടങ്ങളിലൂടെയാണ് സരായിക്ക് അകത്തേക്ക് കയറേണ്ടത്. കവാടം കടക്കുമ്പോഴേ ഉള്ളിലേക്കുള്ള വഴികള്‍ കാണാം.