റജൗറി -പൂഞ്ച് ജില്ലകളുടെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന തടാകങ്ങളുടെ കൂട്ടമാണ് പിര്‍ പഞ്ജാല്‍. സമുദ്രനിരപ്പില്‍ നിന്ന് 13000 മുതല്‍ 14000 അടി വരെ ഉയരത്തിലത്തെുന്ന സഞ്ചാരികളെ ചെറുതും വലുതുമായ 27 തടാകങ്ങളുടെ മനോഹര ദൃശ്യമാണ് സ്വാഗതം ചെയ്യുക. 27 എണ്ണത്തില്‍ ഏഴെണ്ണം വലതും രണ്ടെണ്ണം ചെറു തടാകങ്ങളുമാണ്. 900 സ്ക്വയര്‍ കിലോമീറ്ററിലായി പരന്നു കിടക്കുന്ന തടാകങ്ങളില്‍ വലുപ്പമേറിയവ ജമ്മു ഡിവിഷനോടടുത്താണ് സ്ഥിതി ചെയ്യുന്നത്. ഭാഗ് സര്‍, അകല്‍ ദക്ഷിണി, ചമര്‍ സാര്‍, സുഖ് സാര്‍, സമോത്സര്‍, നന്ദന്‍സര്‍ തുടങ്ങിയവയാണ് ഇവിടത്തെ പ്രമുഖ തടാകങ്ങള്‍. ചൂരി ചനാബ് വെള്ളച്ചാട്ടവും ഇതിന് സമീപമാണ്.



Click it and Unblock the Notifications