റജൗറിക്ക് വടക്കുഭാഗത്ത് 24 കിലോമീറ്റര്‍ അകലെ പഴയ മുഗള്‍ റോഡിലാണ് തന്നമണ്ഡി സരായി സ്ഥിതി ചെയ്യുന്നത്. രത്തന്‍ഷാ ഫിര്‍ ചുരം വഴി കശ്മീരിലേക്ക് പോകുന്ന സഞ്ചാരികള്‍ ഇവിടെയും ഇറങ്ങിയ ശേഷമേ പോകാറുള്ളൂ. വേറിട്ട കൊത്തുപണികളോടുകൂടിയ മെഡീവിയല്‍ കാലത്തെ നിര്‍മിതികളാണ് ഇവിടത്തെ ആകര്‍ഷണം. മതില്‍കെട്ടി സംരക്ഷിച്ചിരിക്കുന്ന ആം ഖസ എന്നറിയപ്പെടുന്ന തുറസായ സ്ഥലവും വൃത്താകൃതിയില്‍ നാല് കെട്ട് മാതൃകയില്‍ മതില്‍ കെട്ടിയ നിര്‍മിതിയുമാണ് ഇവിടെയുളളത്.
36 അറകളും 2 ചതുരാകൃതിയിലുള്ള നിര്‍മിതികളുമാണ് നാലുകെട്ട് മാതൃകയില്‍ ഉള്ളത്. ഇവിടെയുള്ളത്. തന്നമണ്ഡിയില്‍ നിന്ന് 67 കിലോമീറ്റര്‍ ദൂരെയാണ് പ്രശസ്തമായ ഷഹദാരാ ഷെരീഫ്.
നാദ്പുര്‍ സരായി - നൗഷേരയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് നാദ്പുര്‍ സരായി. മതില്‍ കെട്ടി തിരിച്ചിരിക്കുന്ന ഈ ഭാഗവും മുഗള്‍ രാജഭരണകാലത്ത് യാത്രികര്‍ വിശ്രമത്തിനായി ഉപയോഗിച്ചിരുന്ന സ്ഥലമാണ്. വിശാലമായ ചതുരാകൃതിയിലുള്ള മുറ്റവും ഇവിടെയുണ്ട്. പടിഞ്ഞാറ് ഭാഗത്തുമ കിഴക്കു ഭാഗത്തുമുള്ള കവാടങ്ങളിലൂടെയാണ് സരായിക്ക് അകത്തേക്ക് കയറേണ്ടത്. കവാടം കടക്കുമ്പോഴേ ഉള്ളിലേക്കുള്ള വഴികള്‍ കാണാം.



Click it and Unblock the Notifications