ഡല്‍ഹി - ഹരിയാന അതിര്‍ത്തിയില്‍ നിന്നും 89 കിലോമീറ്റര്‍ അകലെ രോഹ്ട്ടക്ക് നഗരത്തിനടുത്ത് 132 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന തടാകമാണ് ടില്യാര്‍ തടാകം. ഇവിടത്തെ പച്ചപ്പാണ് സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം. മനശാന്തിയും സമാധാനവും കൊതിക്കുന്ന സഞ്ചാരികള്‍ മാത്രമല്ല മീന്‍പിടുത്തം, തോണി തുഴച്ചില്‍, ബോട്ടിംഗ് തുടങ്ങി ജലവിനോദങ്ങള്‍ ഇഷ്ടപ്പെടുന്നവരും ടില്യാര്‍ തടാകക്കരയില്‍ എത്താറുണ്ട്.
കുടുംബത്തോടെ വന്നിരിക്കാവുന്ന ഒരു നല്ല വിനോദ സഞ്ചാരകേന്ദ്രമാണ് ടില്യാര്‍ തടാകതീരം. കടുവ , പുലി, മാന്‍, കുരങ്ങ് തുടങ്ങി വിവിധ വന്യമൃഗങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന ചെറിയ ഒരു മൃഗശാലയും കുട്ടികള്‍യുള്ള കളിസ്ഥലവും ചെറുപ്പക്കാര്‍ക്ക് വിനോദ കേന്ദ്രങ്ങളും പ്രായമായവര്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള സൌകര്യങ്ങളും എല്ലാം ഇവിടെയുണ്ട്.
തടാകക്കരയില്‍ ഇതേ പേരില്‍ത്തന്നെ ഒരു സുഖവാസകേന്ദ്രവും ഉണ്ട്. അതുമായി ബന്ധപ്പെട്ട് ഭക്ഷണശാലയും മദ്യശാലകളുമുണ്ട്.സഞ്ചാരികള്‍ക്ക് രാത്രി താമസിക്കാനുള്ള സൌകര്യവും ഈ സുഖവാസകേന്ദ്രത്തിലുണ്ട്.



Click it and Unblock the Notifications