Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» രൂപ് നഗര്‍

രൂപ് നഗര്‍ - സിന്ധു നദീതടസംസ്കാരത്തിന്‍റെ ദൃക്സാക്ഷി

16

സത്‍ലജ് നദിയുടെ ഇടത് തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന നഗരമാണ് രൂപ്നഗര്‍. പഴയകാലത്ത് രോപാര്‍ എന്നായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. പതിനൊന്നാം നൂറ്റാണ്ടില്‍ ഇവിടം ഭരിച്ചിരുന്ന രാജ രോകേശറിന്‍റെ മകനായ രൂപ് സെന്‍ രാജകുമാരന്‍റെ പേരില്‍ നിന്നാണ് രൂപ് നഗര്‍ എന്ന പേര് രൂപംകൊണ്ടത്. സിന്ധുനദീതട സംസ്കാരത്തിലുള്‍പ്പെട്ട ഒരു പ്രമുഖ നഗരമായിരുന്നു ഇത്. ഈ സംസ്കാരത്തിന്‍റെ ആറ് വ്യത്യസ്ഥകാലഘട്ടങ്ങളിലെ ശേഷിപ്പുകള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇവ സംരക്ഷിക്കുന്നതിനായി ഒരു മ്യൂസിയം പണികഴിപ്പിച്ചിരിക്കുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഈ മ്യൂസിയം രൂപ്നഗര്‍ ടൂറിസത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു.

രൂപ്നഗറിലെ സന്ദര്‍ശന കേന്ദ്രങ്ങള്‍

പഞ്ചാബിന്‍റെ അതിര്‍ത്തിയില്‍ സത്‍ലജ് നദിക്കും, ശിവാലിക് പര്‍വ്വത നിരകള്‍ക്കും ഇടയിലായാണ് രൂപ്നഗര്‍ സ്ഥിതി ചെയ്യുന്നത്. ആനന്ദ്പൂര്‍ സാഹിബ്, ഭക്രനംഗല്‍ ഡാം, ജതേശ്വര്‍ മഹാദേവ് ക്ഷേത്രം, കിരാത്പൂര്‍ സാഹിബ് എന്നിവ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. രൂപ്നഗറിലേക്ക് സന്ദര്‍ശനത്തിന് വരുന്നവര്‍ക്ക് സമീപത്തുള്ള പ്രദേശങ്ങളിലേക്കും കാഴ്ചകള്‍ കാണാനായി യാത്ര ചെയ്യാം. സംസ്ഥാന തലസ്ഥാനമായ ചണ്ഡിഗഡിലേക്ക് ഇവിടെ നിന്ന് ഏതാനും മണിക്കൂറുകള്‍ സഞ്ചരിച്ചാല്‍ എത്തിച്ചേരാം. ഇവിടെ ഒന്നോ രണ്ടോ ദിവസം കാഴ്ചകള്‍ കാണാന്‍ ചെലവഴിക്കാം. 125 കിലോമീറ്റര്‍ അകലെയുള്ള ഷിംല, 88 കിലോമീറ്റര്‍ അകലെയുള്ള കസൗലി എന്നിവയും പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.

ആകര്‍ഷണങ്ങളും, സൗകര്യങ്ങളും

സാമൂഹികമായ സൗഹാര്‍ദ്ധത്തോടെ രൂപ്നഗറിലെ ജനങ്ങള്‍ നിരവധി ആഘോഷങ്ങളിലും, ഉത്സവങ്ങളിലും പങ്കാളികളാകുന്നു. എല്ലാ വര്‍ഷവും ഹോളിക്ക് ശേഷം ആനന്ദ്പൂര്‍ സാഹിബില്‍ നടക്കുന്ന ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ഹൊല്ല മൊഹല്ല. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ രാജ്യമെങ്ങും നിന്നുള്ള സിഖ് വിഭാഗത്തില്‍ പെട്ടവര്‍ പങ്കുചേരുന്നു. അവസാന ദിനത്തില്‍ നിഹാങ്ങ്സ് (സിഖ് യോദ്ധാക്കള്‍) പരമ്പരാഗതമായ വസ്ത്രങ്ങളും, ആയുധങ്ങളും അണിഞ്ഞ് ഹോള്‍ഗഡ് കോട്ടയിലേക്ക് മാര്‍ച്ച് ചെയ്യുകയും, ചരണ്‍ഗംഗയുടെ മണ്ണില്‍ വെച്ച് കൂടാരം നിര്‍മ്മിക്കുകയും, വാള്‍പയറ്റ് നടത്തുകയും, കുതിരസവാരി നടത്തുകയും ചെയ്യുന്നു. നഗരത്തില്‍ നിരവധി ഹോട്ടലുകളും , റസ്റ്റോറന്‍റുകളുമുണ്ട്. ഇവയ്ക്ക് പുറമെ പാതയോരങ്ങളിലുള്ള ധാബകളില്‍ പഞ്ചാബി ഭക്ഷണങ്ങളുടെ രുചി ആസ്വദിക്കാം. ഇക്കാര്യങ്ങളെല്ലാം രൂപ്നഗറിലെ ടൂറിസത്തെ പോഷിപ്പിക്കുന്ന ഘടകങ്ങളാണ്.

രൂപ്നഗറില്‍ എങ്ങനെയെത്താം?

രൂപ്നഗര്‍ നഗരത്തിലൂടെയാണ് നാഷണല്‍ ഹൈവേ 21 കടന്ന് പോകുന്നത്. അതിനാല്‍ തന്നെ പഞ്ചാബിലെ പ്രധാന നഗരങ്ങളില്‍ നിന്ന് റോഡ് മാര്‍ഗ്ഗം എളുപ്പത്തില്‍ ഇവിടേക്കെത്താം. ന്യൂഡല്‍ഹിയിലേക്ക് ഇവിടെ നിന്ന് 297 കിലോമീറ്ററും, സംസ്ഥാന തലസ്ഥാനമായ ചണ്ഡിഗഡിലേക്ക് 45 കിലോമീറ്ററുമുണ്ട്. അമൃത്‍സര്‍, ചണ്ഡിഗഡ് എന്നിവിടങ്ങളിലുള്ള എയര്‍പോര്‍ട്ടുകളില്‍ നിന്നും എളുപ്പത്തില്‍ ഇവിടേക്കെത്താം. പ്രമുഖ നഗരങ്ങളില്‍ നിന്ന് ട്രെയിന്‍മാര്‍ഗ്ഗവും രൂപ്നഗറിലേക്കെത്താം.

സന്ദര്‍ശന യോഗ്യമായ കാലം?

വടക്കേ ഇന്ത്യന്‍ പ്രദേശങ്ങളിലെ കടുത്ത വേനല്‍ക്കാലവും, ശക്തമായ മഴക്കാലവും, കഠിനമായ തണുപ്പുമാണ് രൂപ്നഗറിലും അനുഭവപ്പെടുന്നത്. രൂപ്നഗര്‍ സന്ദര്‍ശനത്തിന് അനുയോജ്യമായ കാലം സെപ്തംബര്‍ മുതല്‍ നവംബര്‍ വരെയാണ്.

രൂപ് നഗര്‍ പ്രശസ്തമാക്കുന്നത്

രൂപ് നഗര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം രൂപ് നഗര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം രൂപ് നഗര്‍

  • റോഡ് മാര്‍ഗം
    ബസ്, സ്വകാര്യ-പൊതു വാഹനങ്ങള്‍‌ എന്നിവ വഴി റോഡ് മാര്‍ഗ്ഗത്തില്‍ സമീപപ്രദേശങ്ങളില്‍ നിന്ന് രൂപ്നഗറിലേക്കെത്താം. സമീപനഗരങ്ങളില്‍ നിന്ന് ടാക്സിയിലും ഇവിടേക്ക് എത്തിച്ചേരാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    പഞ്ചാബിലെ മറ്റ് നഗരങ്ങളില്‍ നിന്നും, മറ്റ് പ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും രൂപ്നഗര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ട്രെയിന്‍ ലഭിക്കും. യു.എച്ച്.എല്‍ ജനശതാബ്ദി, ഹിമാചല്‍ എക്സ്പ്രസ് എന്നിവ ന്യൂഡല്‍ഹി, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് രൂപ്നഗറിലൂടെ നേരിട്ട് സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    അമൃ‍ത്‍സറിലാണ് രൂപ്നഗറിനടുത്താണ് വിമാനത്താവളമുള്ളത്. 200 കിലോമീറ്റര്‍ അകലെയുള്ള ഇവിടേക്ക് നാലുമണിക്കൂര്‍ യാത്രകൊണ്ട് എത്തിച്ചേരാം. 55 കിലോമീറ്റര്‍‍ അകലെയുള്ള ചണ്ഡിഗഡ് എയര്‍പോര്‍ട്ടും രൂപ്നഗറിലേക്ക് എത്താനായി ഉപയോഗിക്കാം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu