രാജ്പിപിലയില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരെ നര്‍മ്മദ നദിക്കടുത്തായാണ് വിശാല്‍ ഖഡി ഇക്കോ ക്യാംപ്സൈറ്റിന്‍റെ സ്ഥാനം. കര്‍ജാന്‍ വനപ്രദേശം, ദേദിയപാദ വനപ്രദേശം, ദാങ്ങ് വനപ്രദേശം എന്നിവയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ക്യാംപ്സൈറ്റ് കാഴ്ചകളാല്‍ സമൃദ്ധമാണ്. ദഭോയിലെ കോട്ട, നര്‍മ്മദയൊഴുകുന്ന ചന്ദോധിലെയും ഗരുഡേശ്വറിലെയും കുളക്കടവുകള്‍, ജഗാഡിയയിലെ ജൈന ക്ഷേത്രങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയവ വിശാല്‍ ഖഡി ഇക്കോ ക്യാംപ്സൈറ്റിലെ കാഴ്ചകളാണ്. ടെന്‍റടിച്ചു താമസിക്കാനും മറ്റുമുള്ള സൗകര്യങ്ങള്‍ ക്യാംപ്സൈറ്റിലുണ്ട്. വാച്ച് ടവര്‍, വന്യജീവികളെ കാണാനുള്ള സംവിധാനങ്ങള്‍ എന്നിവയും ക്യാംപ്സൈറ്റിന്‍റെ സവിശേഷതകളാണ്.



Click it and Unblock the Notifications