സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപത്തുള്ള രത്തന്‍മഹല്‍ സ്ലോത്ത് കരടി സങ്കേതം അപകടം പതുങ്ങിയിരിക്കുന്ന സ്ഥലം കൂടിയാണ്. മടിയന്‍ കരടി, പുള്ളിപ്പുലി, അപൂര്‍വ്വയിനം വെരുകുകള്‍, കലമാനുകള്‍, തേവാങ്കുകള്‍ തുടങ്ങി നിരവധി ജീവികളുടെ ആവാസകേന്ദ്രമാണ് ഈ സ്ഥലം. അപകടസാധ്യത ഉള്ളതിനാല്‍ ഗൈഡുകളുടെ സഹായത്തോടെ ഈ സങ്കേതം സന്ദര്‍ശിക്കുന്നതായിരിക്കും ഉചിതം.
പതിനൊന്ന് ഗ്രാമങ്ങളിലായി ഏതാണ്ട് എഴായിരത്തോളം ജനങ്ങള്‍ രത്തന്‍മഹല്‍ കരടി സങ്കേതത്തിന് ചുറ്റും താമസിക്കുന്നുണ്ട്. 56 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന രത്തന്‍മഹല്‍ സാങ്ങ്ചുറി ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.