രാജ്പിപിലയില് നിന്നും 28 കിലോമീറ്റര്‍ അകലെ കേവാഡിയ കോളനിക്കടുത്താണ് സര്‍വാണി ഇക്കോ ക്യാംപ്സൈറ്റ് സ്ഥിതിചെയ്യുന്നത്. വന്യജീവികളുടെ വിഹാരകേന്ദ്രമായ ക്യാംപ്സൈറ്റിന്റെ പരിപാലനത്തിലെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സര്‍വാണി ഇക്കോ ക്യാംപ്സൈറ്റിന്റെ സൗന്ദര്യത്തില്‍ പ്രതിഫലിച്ചുകാണാം. വംശനാശ ഭീഷണി നേരിടുന്ന പലതരം ജീവികളുടെ ആവസസ്ഥലമാണ് ഈ ക്യാംപ്സൈറ്റ്.
ട്രെക്കിംഗ് ആസ്വദിക്കാനുള്ള സംവിധാനങ്ങള്‍ അധികൃതര്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. സര്‍വാണി വെള്ളച്ചാട്ടം, ശൂല്‍പനേശ്വര്‍ ക്ഷേത്രം, ഘീര്‍ ഖഡി തുടങ്ങിയവയാണ്ക്യാംപ്സൈറ്റിനോട് ചേര്‍ന്നുള്ള കാഴ്ചകള്‍.