Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സാവന്‍ദുര്‍ഗ

മലകയറ്റത്തിന് മാടിവിളിക്കുന്ന സാവന്‍ദുര്‍ഗ

23

കരിഗുഡ്ഡയെന്നും ബിലിഗുഡ്ഡയെന്നും പേരായ രണ്ട് കുന്നുകള്‍, ക്ഷേത്രങ്ങള്‍, മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ എന്നിവയാണ് സഞ്ചാരികള്‍ക്കായി സാവന്‍ദുര്‍ഗ ഒരുക്കിവച്ചിരിക്കുന്നത്. ബാംഗ്ലൂരില്‍ നിന്നും ഏതാണ്ട് 33 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ സാവന്‍ദുര്‍ഗയിലെത്താം. എളുപ്പം ചെന്നെത്താവുന്ന, പടുകൂറ്റന്‍ പാറകള്‍ നിറഞ്ഞ ഒരു മലമ്പ്രദേശം. മലകയറ്റത്തിനു പറ്റിയൊരിടമാണ് സാവന്‍ദുര്‍ഗ.

കുന്നുകളുടെയും കോട്ടകളുടെയും ഇടം

കറുത്ത മല എന്നും വെളുത്ത മല എന്നുമാണ് കരിഗുഡ്ഡയെന്നും ബിലിഗുഡ്ഡയെന്നുമുള്ള പേരുകള്‍ക്കര്‍ത്ഥം. ഡെക്കാന്‍ പീഠഭൂമിയില്‍നിന്നും ഏതാണ്ട് 1226 മീറ്റര്‍ ഉയരത്തിലാണ് ഈ മലകളുടെ കിടപ്പ്. കൂറ്റന്‍ കരിങ്കല്ലുകളും ഗ്രാനൈറ്റും ചുവപ്പന്‍ കല്ലുകളും നിറഞ്ഞ മലകള്‍ സാഹസികമായ മലകയറ്റം ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ പ്രിയ സ്ഥലമാണ്. മലകയറിയെത്തിയാല്‍ തകര്‍ന്നുപോയ ഒരു കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം.

മലകയറ്റം അത്രകണ്ട് ഇഷ്ടമല്ലാത്തവരുണ്ടെങ്കില്‍ അവര്‍ക്കായുള്ള സാവന്‍ദുര്‍ഗയിലെ കാഴ്ചകളാണ് വീരഭദ്രേശ്വര സ്വാമി ക്ഷേത്രവും നരസിംഹ സ്വാമി ക്ഷേത്രവും. മലയടിവാരത്തിലാണ് രണ്ട് ക്ഷേത്രങ്ങളും. മഞ്ഞക്കഴുത്തുള്ള ബുള്‍ബുള്ളുകളെയും അപൂര്‍വ്വ ഗണത്തില്‍പ്പെട്ട നിരവധി മരങ്ങളെയും കണ്ടുകൊണ്ടാവാം സാവന്‍ദുര്‍ഗയിലെ നടത്ത. ബാംഗ്ലൂരില്‍ നിന്നും ഏകദേശം രണ്ടുമണിക്കൂര്‍ ബസ്സ് യാത്രചെയ്താല്‍ മാഗഡിയിലെത്താം. അവിടെ നിന്നും ലോക്കല്‍ ബസ്സുകളിലോ ടാക്‌സികളിലോ ഓട്ടോറിക്ഷകളിലോ വേണം സാവന്‍ദുര്‍ഗയിലെത്താന്‍.

സാവന്‍ദുര്‍ഗ പ്രശസ്തമാക്കുന്നത്

സാവന്‍ദുര്‍ഗ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സാവന്‍ദുര്‍ഗ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സാവന്‍ദുര്‍ഗ

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കില്‍ ബാംഗ്ലൂരില്‍ നിന്നും മാഗഡി റോഡിലൂടെ സാവന്‍ദുര്‍ഗയിലെത്താം, ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 33 കിലോമീറ്റര്‍ അകലത്തിലാണ് സാവന്‍ദുര്‍ഗെ.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    സാവന്‍ദുര്‍ഗയ്ക്ക് സമീപം റെയില്‍വേസ്റ്റേഷനില്ല. ബാംഗ്ലൂരാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 33 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    റോഡ്, റെയില്‍ മാര്‍ഗവും അകലെയുള്ള സ്ഥലങ്ങളില്‍ നിന്നാണെങ്കില്‍ വിമാനമാര്‍ഗവും ഇവിടെയെത്താം. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് സാവന്‍ദുര്‍ഗയ്ക്ക് തൊട്ടടുത്തുള്ളത്. ബാംഗ്ലൂരില്‍ നിന്നും ഇവിടേയ്ക്ക് 48 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed