സേനാപതിയിലെ യഥാര്‍ത്ഥ ജനജീവിതമാണ് നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ മരം ഖുള്ളെന്‍ നിങ്ങളുടെ മനസ്സ് നിറയ്ക്കും. ചുറ്റുപാടുമുള്ളതില്‍ വെച്ച് ഏറ്റവും വലുതും പഴക്കമുള്ളതുമായ ഗ്രാമമാണ് മരം ഖുള്ളെന്‍. സേനാപതി ടൌണില്‍ നിന്നും ഏകദേശം 18 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വീതി കുറഞ്ഞ റോഡുകളാണ് ഇവിടേയ്ക്കുള്ള യാത്രാമാര്‍ഗ്ഗം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നരവംശ ശാസ്ത്രഞ്ജര്‍ മണിപ്പൂരിന്റെ ചരിത്രം പഠിക്കാന്‍ വേണ്ടി ഇവിടെ എത്തിച്ചേരാറുണ്ട്.
ഇവിടുത്തെ ജനത അവരുടെ പൂര്‍വ്വികര്‍ അനുവര്‍ത്തിച്ചുപോന്നിരുന്ന സാംസ്കാരികവും മതപരവുമായ കാര്യങ്ങള്‍ അതേപടി കാത്തുസൂക്ഷിച്ചിട്ടുണ്ട്. അനവധിയായ പുരാണ-ഐതിഹാസിക കഥകള്‍ നിങ്ങള്‍ക്ക് ഇവിടെ നിന്നും കേള്‍ക്കാനാവും. ഇവിടെയുള്ള ഓരോ വഴിത്താരയ്ക്കും കഴിഞ്ഞുപോയ കാലത്തിന്റെ വീരോചിത ചരിത്രം പറയാനുണ്ടാകും. അക്കാലങ്ങളില്‍, രാജാവിന്റെ അധികാരമുള്ള മുഖ്യസ്ഥന്‍മാരായിരുന്നു ഗ്രാമതലവന്മാര്‍. സഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു പൂര്‍വ്വിക സ്വത്താണ് ഇവിടം.



Click it and Unblock the Notifications