ശിവപുരിയിലെ മൂന്ന് പ്രധാന വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണിത്. അന്തസംഘര്‍ഷങ്ങളില്‍ നിന്ന് സാന്ത്വനവും നവോന്മേഷവും പകരാന്‍ പോന്നതാണ് ഇവിടത്തെ അന്തരീക്ഷം. അവധിക്കാലം കൂടുതല്‍ മധുരതരമാക്കാന്‍ അഭിരുചികളെ പരിലാളിക്കുന്ന സഞ്ചാരകേന്ദ്രങ്ങളാണ് ആളുകള്‍ തിരഞ്ഞെടുക്കാറുള്ളത്. അരുവികളും ജലാശയങ്ങളും ശരീരത്തിനെന്ന പോലെ മനസ്സിനും നനുത്ത സ്പര്‍ശം നല്കും. ജലധാരയും ശാന്തസുന്ദരമായ വെക്കേഷനും ബ്രെഡ്ഢും ബട്ടറും പോലെ അത്രയും സമരസപ്പെട്ടവയാണ്. ജലത്തിന്റെ കുളിര്‍നാദത്തിന് തന്നെ മനസ്സിന്റെ വ്രണങ്ങളെയും മുറിവുകളെയും കരിയിക്കാനുള്ള അത്ഭുതശക്തിയുണ്ട്. അവാച്യമായ ഈ അനുഭൂതി അനുഭവിച്ചറിയുകതന്നെയാണ് വേണ്ടത്.
ഭൂരാഖോനിലെ തെളിഞ്ഞ ജലധാര പാറക്കൂട്ടങ്ങളെയും പ്രതിബന്ധങ്ങളെയും വകഞ്ഞുമാറ്റി 25 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് താഴേക്ക് വന്ന് വീഴുന്നത്. പതനത്തിന്റെ ആരവം മനസ്സിനൊരു സ്നേഹലേപനം പോലെ അനുഭവപ്പെടും. വിനോദത്തോടൊപ്പം അല്പം സാഹസികതയും ഇഷ്ടപ്പെടുന്നവര്‍ക്ക് ജലാശയത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടുവാനും ജലപ്പരപ്പില്‍ നീന്തിത്തിമിര്‍ക്കാനും പ്രകൃതി കളമൊരുക്കിയിട്ടുണ്ട്.
വെള്ളച്ചാട്ടത്തിന് ചുറ്റുമായി ചെറിയ ചെറിയ പഴയ കോവിലുകളും പ്രാചീന വിഗ്രഹങ്ങളും സഞ്ചാരികള്‍ക്ക് ആത്മീയതയുടെ നവ്യാനുഭൂതി പകരും. ഭൂരാഖോല്‍ ഒരുപാട് കാലം സഞ്ചാരികളുടെ മനസ്സില്‍ സംഗീതം പൊഴിച്ച് ആപതിച്ചുകൊണ്ടിരിക്കും.



Click it and Unblock the Notifications