Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശിവപുരി » ആകര്‍ഷണങ്ങള് » വനയാത്ര

വനയാത്ര, ശിവപുരി

23

പ്രകൃതിയുമായുള്ള സഹവാസത്തിന് ഏറെ പ്രയോജനപ്പെടുന്നതാണ് ശിവപുരിയിലെ ജംഗിള്‍ സവാരി അഥവാ വനയാത്ര. കോണ്‍ ക്രീറ്റ് വനങ്ങളേക്കാള്‍ കൂടുതല്‍ പ്രകൃതി വനങ്ങളാല്‍ അനുഗ്രഹീതമായ ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നാണ് ശിവപുരി. സൂര്യപ്രകാശത്തെ കടത്തിവിടാത്ത വിധം ഇടതൂര്‍ന്ന വനങ്ങളാണ് ഇവിടെയുള്ളത്. മറ്റെങ്ങും കാണാനാവാത്ത ഒരുപാട് വൃക്ഷവൈവിധ്യങ്ങളും നാനാജാതി മൃഗങ്ങളും സമൃദ്ധമായി ഇവിടെ കാണപ്പെടുന്നു. ജൈവവൈവിധ്യത്തിന്റെ അത്യപൂര്‍വ്വമായ സങ്കലനമാണ് ഇവിടത്തെ വനഭൂമികള്‍. നഗരവാസികളായ സഞ്ചാരികള്‍ക്ക് മരുഭൂമിയിലെ മരുപ്പച്ച നല്കുന്ന ശാന്തിയും സാന്ത്വനവും ഇവിടെ നിന്ന് ലഭിക്കും.

മനുഷ്യന്റെ ആര്‍ത്തിയും സ്വാര്‍ത്ഥതയും തത്വദീക്ഷയില്ലാത്ത വികസനനയങ്ങളും നിമിത്തം മലീമസമായ കോണ്‍ ക്രീറ്റ് വനങ്ങളിലെ അന്തരീക്ഷത്തില്‍ നിന്ന് നിര്‍മ്മലമായ പ്രകൃതിയുടെ സ്വച്ഛസുന്ദരമായ വായു ശ്വസിക്കാനും പ്രകൃതിയുമായി ലയിക്കാനും മനുഷ്യന് കിട്ടുന്ന അസുലഭമായ അവസരമാണ് ശിവപുരിയിലെ വനയാത്ര.

കവചിത വാഹനങ്ങളിലായി മൃഗങ്ങളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിച്ച്  ഇന്നോളം നേരില്‍ കണ്ടിട്ടില്ലാത്ത വനജീവിതത്തിന്റെ ചേതോഹര ഭാവങ്ങള്‍ നേര്‍ക്കുനേര്‍ കാണാം. കാടിന്റെ സ്വന്തം പ്രജകളായ മൃഗങ്ങളെയും പക്ഷികളെയും അടുത്ത് കാണുവാനും ആരണ്യകസൌന്ദര്യം മറകളൊന്നുമില്ലാതെ ആവോളം ആസ്വദിക്കാനും ആവും എന്നതാണ് ഈ യാത്രയുടെ സവിശേഷത. വന്യജീവികളായ കലമാനുകളെയും കസ്തൂരിമാനിനെയും കൂട്ടംകൂടിമേയുന്ന നീല്‍ ഗായ് എന്ന അപൂര്‍വ്വയിനം മൃഗങ്ങളെയും കരടികളെയും അധികം ദൂരെയല്ലാതെ കാണാന്‍  കഴിയുന്നത് വിസ്മയഭരിതമായ ഒരു ദൃശ്യാനുഭവം തന്നെയായിരിക്കും.

 

One Way
Return
From (Departure City)
To (Destination City)
Depart On
01 Apr,Wed
Return On
02 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
01 Apr,Wed
Check Out
02 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
01 Apr,Wed
Return On
02 Apr,Thu