ശിവപുരി പട്ടണത്തിനടുത്തുള്ള ഖോഖയ് മഠം ഒരു ക്ഷേത്രമാണ്. ചരിത്രത്തിന് മേലുള്ള പൌരാണികതയുടെ സ്വാധീനം ചില സ്ഥലങ്ങളെ ആത്മീയ കേന്ദ്രങ്ങളും മറ്റുചിലതിനെ കേവല ആരാധനാകേന്ദ്രങ്ങളുമാക്കി നിലനിറുത്തിയിട്ടുണ്ട്. ആറും ഏഴും ശതകങ്ങളില്‍ പണിത ക്ഷേത്രങ്ങളില്‍ ഈ ആധുനികയുഗത്തിലും അണമുറിയാതെ വിശ്വാസികള്‍ ഇരച്ചുകയറുന്നത് അതിന്റെ പ്രാരംഭ ദശതൊട്ടേ അവിരാമം തുടര്‍ന്ന് വന്ന ആചാരാനുഷ്ഠാന കര്‍മ്മങ്ങളുടെ തുടര്‍ച്ചയാണ്.
രാജഭരണകാലത്താണ് പ്രമുഖ ക്ഷേത്രങ്ങളായ മഹുവ ശിവക്ഷേത്രവും സിദ്ധേശ്വര ക്ഷേത്രവും തെരാഹി ക്ഷേത്രവും എന്ന്തുടങ്ങി ചെറുതും വലുതുമായ ഒട്ടനവധി ആരാധനാലയങ്ങള്‍ പണിതിട്ടുള്ളത്. ഈ കാലയളവിലാണ് ഖോഖയ് മഠവും പണികഴിച്ചത്.
ശിവപുരിയിലെ പ്രാചീന ക്ഷേത്രങ്ങളെല്ലാം തന്നെ ശിവക്ഷേത്രങ്ങളാണെന്നതിനാല്‍ അവയില്‍ നിന്ന് ഖോഖയ് മഠത്തെ വേറിട്ട് നിര്‍ത്തുന്നത് ക്ഷേത്രം നിലനില്ക്കുന്ന സ്ഥാനമാണ്. ഇടതൂര്‍ന്ന വനത്തിന് നടുവിലാണ് ഇത് നിലകൊള്ളുന്നത്. അതിപുരാതന കാലത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു ക്ഷേത്രസന്നിധിയില്‍ വന്നെത്തുക എന്നത് തന്നെ ഒരു സന്ദര്‍ശനത്തെ ധന്യമാക്കും.



Click it and Unblock the Notifications