ശിവപുരി പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന സോന ചിടിയ പക്ഷിസങ്കേതം അത്യപൂര്‍വ്വമായ പക്ഷികളുടെ ആവാസകേന്ദ്രമാണ്. അനുദിനം വികസനോന്മുഖമായ മനുഷ്യപരിഷ്കൃതിയുടെ ഭാഗമായി നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ശുദ്ധപ്രകൃതിയുടെ ചില അവശവിഭാഗങ്ങളെ ഇവിടെ കാണാം. സോന ചിടിയ എന്ന സ്വര്‍ണ്ണപക്ഷിയും ഇന്ത്യന്‍ ബസ്റ്റാഡും അതിന് ഉദാഹരണമാണ്. വംശനാശത്തിന്റെ വക്കില്‍ നില്ക്കുന്ന വേറെയും ജീവജാലങ്ങളുടെ ഏദന്‍ തോട്ടമാണ് ഈ സങ്കേതം.
കോണ്‍ ക്രീറ്റ് വനങ്ങള്‍ക്ക് സ്വപ്നം കാണാനാവാത്ത ആവാസ വ്യവസ്ഥിതിയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സ്വര്‍ണ്ണപക്ഷി ഈ സങ്കേതത്തില്‍ മാത്രം കാണാനാവുന്ന അപൂര്‍വ്വ ജാതിയാണ്. വനജീവിതത്തെ കുറിച്ച് അറിയാനും പഠിക്കാനും തല്പരരായവര്‍ക്ക് നഗരജീവിതത്തിന്റെ മനംമടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്ന് അല്പമൊന്ന് വിട്ടുനില്ക്കാന്‍ ഈ സങ്കേതം ഉപകരിക്കും.



Click it and Unblock the Notifications