ശിവപുരിയിലെങ്ങും ക്ഷേത്രങ്ങളാണ്. പഴയകാല ഇന്ത്യയുടെ ഭാസുരവും തേജോമയവുമായ മുഖഭാവങ്ങളെയാണ് അത് പ്രതിഫലിപ്പിക്കുന്നത്. ആധുനികതയുടെ സൂചകങ്ങളായി നിരവധി കെട്ടിടങ്ങള്‍ ഇവിടെ കാണാമെങ്കിലും യവനസംസ്ക്കാരത്തിന്റെ ഈറ്റില്ലമായ റോമില്‍ വന്നെത്തിയ പ്രതീതിയാണ് സഞ്ചാരികള്‍ക്ക് ഇവിടെ അനുഭവപ്പെടുക. ഓരേ നടപ്പാതയും ചെന്നെത്തുന്നത് പഴമയുടെ പ്രതാപം വിളിച്ചോതുന്ന ഏതെങ്കിലും ക്ഷേത്രാങ്കണത്തിലായിരിക്കും. ശിവപുരി എന്ന സ്ഥലനാമം തന്നെ ഹൈന്ദവ സംസ്കൃതിയുടെ മുഖ്യദേവനായ ശിവനില്‍ നിന്നുമാണ്.
ശിവപുരിയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം ദൂരെയായി ശിവപുരി - ജാന്‍ സി പാതയ്ക്കടുത്താണ് സുര്‍വയ കി ഗരി എന്ന ചെറുപട്ടണം സ്ഥിതിചെയ്യുന്നത്. പട്ടണത്തിന്റെ അഴകിന് മോടികൂട്ടാന്‍ നിര്‍മ്മലമായ ഒരു തടാകവും ചരിത്രമുറങ്ങുന്ന ഒരു ശിവക്ഷേത്രവും ഇവിടെയുണ്ട്. ക്ഷേത്രത്തിന്റെ നിര്‍മ്മാണ വൈദഗ്ദ്യം ഇതിന്റെ പഴമയെ നിഷ്പ്രഭമാക്കുന്നുണ്ട്. പൂര്‍ണ്ണമായും കല്ലുകള്‍ കൊണ്ട് പണിത ഒരു ഓഡിറ്റോറിയമാണ് ഗരി. നൃത്തത്തിന്റെ താളാത്മകമായ ചിലമ്പ് നാദവും ഗാനവീചികളും ശ്ളോകമര്‍മ്മരങ്ങളും ഇനിയും ഈ ചുവരുകളില്‍ നിന്ന് ശ്രവിച്ചെടുക്കാം.



Click it and Unblock the Notifications