സൂഫി ബാബ ഭുമാന്‍ ദേര, സിര്‍സ

ഹോം » സ്ഥലങ്ങൾ » സിര്‍സ » ആകര്‍ഷണങ്ങള് » സൂഫി ബാബ ഭുമാന്‍ ദേര

പേര് സൂചിപ്പിക്കുന്നത് പോലെ സൂഫി വിശുദ്ധനായ ബാബ ഭുമാന്‍റെ സ്മരണക്കായാണ് ഈ ദേര അഥവാ വാസസ്ഥലം നിര്‍മ്മിച്ചിരിക്കുന്നത്. സിര്‍സയിലെ സങ്കര്‍ സദനിലാണ് ഈ ദേര. കാംബോജ് വിഭാഗത്തില്‍ പെടുന്നവരാണ് ഇവിടുത്തെ പ്രധാന ഭക്തര്‍. ബാബ ഭുമാനും കാംബോജ് വിഭഗത്തില്‍പ്പെട്ടയാളായിരുന്നു.

ബാബാ ഭുമാന്‍ ഷാ ഇന്ത്യയിലെ ഉദാസി വിശുദ്ധരിലെ പ്രധാനികളിലൊരാളായാണ് പരിഗണിക്കപ്പെടുന്നത്. 1687 ഏപ്രില്‍ 14 ന് ഇന്ന് പാക്കിസ്ഥാന്‍റെ ഭാഗമായ ഒകാര ജില്ലയിലെ ബിഹോള്‍പൂര്‍ ഗ്രാമത്തിലാണ് ബാബ ജനിച്ചത്. ഇദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ ഗുരു നാനാക്ക്, ഉദാസി വിഭാഗത്തിലെ ബാബാ ശ്രീ ചാന്ദ് എന്നിവരെ ആഴത്തില്‍ ആരാധിച്ചിരുന്നവരാണ്.

ജന്മം കൊണ്ട് തന്നെ കടുത്ത മതവിശ്വാസത്തില്‍ വളര്‍ന്ന് വന്ന ബാബ, പക്പത്താനിലെ ബാബ പ്രിയം ദാസിനാല്‍  ഉദാസി വിഭാഗത്തിലേക്ക് ചേര്‍ക്കപ്പെട്ടു. പതിനാലാം വയസിലായിരുന്നു ഇത്. ഇതോടെ ബാബ ഭുമാന്‍ ഷാ എന്ന പേരും ലഭിച്ചു.

കീര്‍ത്തനങ്ങളുടെയും, സമൂഹ സദ്യയുടെയും പിന്തുണയോടെ അദ്ദേഹം സമാധാനത്തിനും, സാഹോദര്യത്തിനും വേണ്ടി പ്രബോധനങ്ങള്‍ ആരംഭിച്ചു. ഈ സമൂഹസദ്യയെ പത്താമത് സിക്ക് ഗുരുവായ ഗോവിന്ദ് സിങ്ങ് അനുഗ്രഹിക്കുകയും, അന്നുമുതല്‍ തടസ്സങ്ങളൊന്നുമില്ലാതെ അത് തുടര്‍ന്ന് പോരുകയും ചെയ്യുന്നു. 1762 ല്‍ ബാബ നിര്യാതനായി. എന്നാല്‍ അദ്ദേഹത്തിന്‍റെ പാരമ്പര്യം മതമേധാവികളാല്‍ തുടര്‍ന്ന് പോരുന്നു.

Please Wait while comments are loading...