ഹോം » സ്ഥലങ്ങൾ » സിര്‍സ » ആകര്‍ഷണങ്ങള്‍
 • 01ജ്ഞാനി ബാബ ബിഹാരിയുടെ സമാധി

  ജ്ഞാനി ബാബ ബിഹാരിയുടെ സമാധി

  വിശുദ്ധരെയും, യോഗികളെയും അടക്കം ചെയ്യുന്ന സമാധികള്‍ സാധാരണ ചതുരാകൃതിയിലോ, വൃത്താകൃതിയിലോ നിര്‍മ്മിക്കപ്പെട്ടവയാണ്. കല്ലുകൊണ്ടും, ഇഷ്ടികകൊണ്ടും നിര്‍മ്മിക്കുന്ന ഇവയില്‍ ശവദാഹത്തിന് ശേഷമുള്ള ചാരവും സൂക്ഷിച്ചിരിക്കും. അവരുടെ ജീവിതവും, പ്രവര്‍ത്തനങ്ങളും പ്രതിപാദിക്കുന്ന ലിഖിതങ്ങളും, ചിത്രങ്ങളും അവിടെയുണ്ടാകും.

  അത്തരത്തിലൊന്നാണ് സിര്‍സയുടെ പടിഞ്ഞാറ് ഭാഗത്തായി റാണിയ റോഡിലുള്ള ബാബാ ബിഹാരിയുടെ സമാധി. പ്രധാന നഗരത്തോട് ചേര്‍ന്നാണ് ഈ സമാധി സ്ഥലം. മനോഹരമായ ഒരു ഉദ്യാനവും, ഒരു ക്ഷേത്രവും സമാധിക്കരികിലായുണ്ട്.

  ഇവിടെ വച്ച് എല്ലാ വര്‍ഷവും ജനുവരി ആദ്യം ഒരു സൗജന്യ ഭക്ഷ്യമേള നടത്തിവരുന്നു. ഇതിനൊപ്പം സംഗീത പരിപാടികളും, നൃത്തങ്ങളും, കായികവിനോദങ്ങളും, നാടകാവതരണവും, പദ്യോച്ചാരണവും, വില്പന മേളകളും തുടങ്ങി പല പരിപാടികളും ഉണ്ടാവും. തദ്ദേശീയമായ ഭക്ഷണവിഭവങ്ങളും ഇവിടെ ലഭ്യമാകും. അവയ്ക്കെല്ലാമുപരി പ്രാര്‍ത്ഥനായോഗങ്ങളും നടക്കുന്നു. എല്ലാ പ്രായക്കാരെയും ആകര്‍ഷിക്കുന്ന ഈ മേളയില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. 

   

  + കൂടുതല്‍ വായിക്കുക
 • 02രാം ദേവ് മന്ദിര്‍

  രാം ദേവ് മന്ദിര്‍

  ബാബാ രാംദേവ്ജിയെയാണ് ഇവിടെ ആരാധിക്കുന്നത്. രാംദേവോ പിര്‍, രാംഷാ പിര്‍ എന്നീ പേരിലും അറിയപ്പെടുന്ന ഈ യോഗിവര്യനെ രാജസ്ഥാന്‍, മറ്റ് ചില ഇന്ത്യന്‍ സംസ്ഥാനങ്ങള്‍, പാക്കിസ്ഥാനിലെ സിന്ധ് എന്നിവിടങ്ങളിലും ആരാധിക്കുന്നുണ്ട്.

  മപരമോ, സാമൂഹികമോ, ജാതീയമോ ആയ വേര്‍തിരിവുകളില്ലാതെ ഹിന്ദുക്കളും, മുസ്ലിംകളും, സിഖുകാരും, ജൈനന്മാരും ഇദ്ദേഹത്തെ ആദരിക്കുന്നു. പാവപ്പെട്ടവരോടുള്ള ഇദ്ദേഹത്തിന്‍റെ സമീപനമാണ് ഇതിന് പിന്നിലെ കാരണം. വിഷ്ണുവിന്‍റെ അവതാരമായാണ് ഹിന്ദു മതത്തിലുള്ളവര്‍ ബാബാ രാംദേവ്ജിയെ കാണുന്നത്. പാണ്ഡവ രാജാവായ അര്‍ജ്ജുനന്‍റെ സന്തതി പരമ്പരയിലെ എഴുപത്തി രണ്ടാമത്തെ ആളായാണ് ബാബാ രാംദേവ്ജി പരിഗണിക്കപ്പെടുന്നത്.

  മുസ്ലിംകള്‍ രാംദേവ്ജിയുടെ അത്ഭുത സിദ്ധികളെയാണ് ആദരിക്കുന്നത്. പ്രദേശികമായ വിശ്വാസം അനുസരിച്ച് രാംദേവ്ജിയുടെ പ്രശസ്തി മുസ്ലിംകളുടെ വിശുദ്ധ കേന്ദ്രമായ മെക്കയിലെത്തുകയും, ഇതിന്‍റെ യാഥാര്‍ത്യം അറിയാനായി അഞ്ച് പിര്‍ അഥവാ ജഞാനികള്‍ ഇവിടെയെത്തുകയും ശക്തികള്‍ കണ്ട് ബോധ്യപ്പെടുകയും ചെയ്തു.

  ബാബാ രാംദേവ് അവരെ ഭക്ഷണത്തിന് ക്ഷണിച്ചപ്പോള്‍ തങ്ങളുടെ പാത്രങ്ങളില്‍ മാത്രമേ ഭക്ഷണം കഴിക്കൂ എന്ന് പിര്‍മാര്‍ പറഞ്ഞു. അപ്പോള്‍ ബാബ ചെറിയ ചിരിയോടെ ആ പാത്രങ്ങള്‍ മെക്കയില്‍ നിന്ന് ഇവിടേക്കുള്ള യാത്രയിലാണ് എന്ന് പറഞ്ഞു. വൈകാതെ അന്തരീക്ഷത്തിലൂടെ ആ പാത്രങ്ങള്‍ അവിടേക്ക് പറന്നിറങ്ങി. തുടര്‍ന്ന് ജീവിതാന്ത്യം വരെ അവിടെത്തന്നെ ചെലവഴിക്കാന്‍ അവര്‍ തീരുമാനിച്ചു. ഇവരുടെ സമാധികള്‍ ബാബാരാംദേവിന്‍റേതിന് അടുത്തായി തന്നെ കാണാനാവും.

  ബാബാ രംദേവിന് സമര്‍പ്പിക്കപ്പെട്ട നിരവധി ക്ഷേത്രങ്ങള്‍ ഇന്ത്യയില്‍ പലയിടങ്ങളിലുമുണ്ട്. അതിലേറ്റവും വലുത് സിര്‍സയിലെ കഗ്ദാനയിലേതാണ്. എല്ലാ വര്‍ഷവും, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇവിടെ നടക്കുന്ന ഉത്സവത്തില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കുന്നത്.

   

  + കൂടുതല്‍ വായിക്കുക
 • 03ദേര ബാബ സര്‍സായി നാഥ്

  ദേര ബാബ സര്‍സായി നാഥ്

  നാഥ് വിഭാഗം ശിവനെ ആരാധിക്കുന്നവരാണ്. ഇവര്‍ കുടിയേറിയ സ്ഥലങ്ങളിലെല്ലാം ദേരകളും, ക്ഷേത്രങ്ങളും പണികഴിപ്പിച്ചു. അത്തരത്തില്‍ പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഒന്നാണ് സിര്‍സയിലെ ഹിസാര്‍ ഗേറ്റ്. നാഥ് വിഭാഗത്തിലെ ഒരു ഗുരുവായ സര്‍സായ് നാഥാണ് ഇത് നിര്‍മ്മിച്ചത്. അദ്ദേഹം അനുയായികള്‍ക്കൊപ്പം ഇവിടെ പ്രാര്‍ത്ഥനകളും, ചടങ്ങുകളും, ധ്യാനവും നടത്തിയിരുന്നു.

  സിര്‍സയില്‍ നിന്ന് കണ്ടെടുത്ത ഭോജ ലിഖിതം അനുസരിച്ച് പശുപതി വിഭാഗത്തിലെ നീലകണ്ഠ എന്ന യോഗി ഇഷ്ടികയും, കല്ലും ഉപയോഗിച്ച് ഇവിടെ ഒരു ശിവക്ഷേത്രം പണിതിരുന്നു. ഇത് 8-9 നൂറ്റാണ്ടുകളിലായിരുന്നെന്ന് കരുതപ്പെടുന്നു. സ്വര്‍ണ്ണനിര്‍മ്മിതമായ ഒരു പിരി ഈ ക്ഷേത്രത്തിന്‍റെ മേല്‍ക്കൂരയിലുണ്ടായിരുന്നു. എന്നാല്‍ പില്ക്കാലത്ത്  അവശേഷിപ്പുകളൊന്നും ഇല്ലാതിരുന്ന ഈ ക്ഷേത്രത്തിന്‍റെ സ്ഥാനത്താണ് ബാബാ സര്‍സായ് നാഥ് നിര്‍മ്മിച്ചത്.

  തന്‍റെ രോഗിയായ പുത്രന്‍റെ രോഗമുക്തിക്ക് വേണ്ടി മുഗള്‍ ഭരണാധികാരിയായ ഷാജഹാന്‍ ഇവിടം സന്ദര്‍ശിച്ചുവെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിനുള്ള സ്ഥലം നല്കിയതും, താഴികക്കുടം നിര്‍മ്മിച്ചതും ഇദ്ദേഹത്തിന്‍റെ വകയായാണ്. ഷാജഹാന്‍റെ സന്ദര്‍ശനം സ്ഥിരീകരിക്കുന്ന അറബി ഭാഷയിലുള്ള ഒരു രേഖ ഇവിടെയുണ്ട്. മാതാ ദുര്‍ഗയുടെ ഒരു ക്ഷേത്രവും ഇതിന് സമീപത്തായുണ്ട്.

   

  + കൂടുതല്‍ വായിക്കുക
 • 04ദേര ജിവാന്‍ നഗര്‍

  ദേര ജിവാന്‍ നഗര്‍

  സിര്‍സയുടെ പടിഞ്ഞാറ് ഭാഗത്തായി 30 കിലോമീറ്റര്‍ അകലെയാണ് ദേര ജിവാന്‍ നഗര്‍ സ്ഥിതി ചെയ്യുന്നത്. നാംധാരി വിഭാഗത്തിന്‍റെ ഒരു പ്രധാന മതകേന്ദ്രമാണിവിടം. ഒരു നാമം, അഥവാ മന്ത്രം, അല്ലെങ്കില്‍ ഒരു ജപം ഗുരുവില്‍ നിന്ന് നേടി, അദ്ദേഹത്തിന്‍റെ നിര്‍ദ്ധേശങ്ങളനുസരിച്ച് വിശുദ്ധമായ ജീവിതം നയിക്കുന്നവരെയാണ് നാം ധാരി എന്ന് പറയുന്നത്.

  നാംധാരികളുടെ ഗ്രാമമായിരുന്ന ഇവിടം ആദ്യം ചിചാല്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഒരു നാംധാരി ജ്ഞാനിയായ പ്രതാപ് സിങ്ങിന്‍റെ അമ്മയായ ജീവന്‍ കൗറാണ് ഗ്രാമത്തിന് ദേരാ ജീവന്‍ നഗര്‍ എന്ന പേരിട്ടത്. ഷെയ്ഖാപുര, സിയാല്‍കോട്ട്, പാക്കിസ്ഥാനിലെ ഗുര്‍ജന്‍വാല എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് ഇവിടുത്തെ അനുയായികളേറെയും. പാക്കിസ്ഥാനില്‍ നിന്നുള്ളവര്‍ ഇന്ത്യാവിഭജനത്തിന്‍റെ കാലത്ത് ഇവിടേക്ക് കുടിയേറിയവരാണ്.

  ഗുരു ഗ്രന്ഥ സാഹിബ് അഥവാ ഗുര്‍ബാനിയില്‍ നിന്നുള്ള പാരായണം കൃത്യമായ സമയങ്ങളില്‍ ഇവിടെ നടക്കുന്നു. നാംധാരി തലവന്‍റെ പ്രഭാഷണ ശേഷമാണ് ഈ വായന നടക്കുന്നത്.

  വാര്‍ഷിക ഉത്സവമായ ഹോല ഏറെ ആഘോഷത്തോടെയും, ഭക്തിയോടെയുമാണ് കൊണ്ടാടപ്പെടുന്നത്. മാര്‍ച്ച് - ഏപ്രില്‍ മാസത്തിലെ ചേത് ബാഡി അവസരത്തിലാണിത് നടത്തപ്പെടുന്നത്. ഇതിന്‍റെയൊരു രസകരമായ പ്രത്യേകത പതിനൊന്ന് രൂപ മാത്രം ചെലവില്‍ സമൂഹവിവാഹങ്ങള്‍ ഈ സമയത്ത് നടത്തിക്കൊടുക്കുന്നു എന്നതാണ്.

   

  + കൂടുതല്‍ വായിക്കുക
 • 05പുരാവസ്തു ഘനനങ്ങള്‍

  പുരാവസ്തു ഘനനങ്ങള്‍

  ഗഗ്ഗാര്‍ താഴ്വരയുടെ ചരിത്രപരമായും, സാസ്കാരികമായും പ്രാധാന്യമുള്ള പ്രദേശമാണ് സിര്‍സ. ഗഗ്ഗാര്‍ നദിയുടെ സമീപത്തായി 54 സ്ഥലങ്ങളില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പര്യവേഷണങ്ങള്‍ നടത്തി. 1967-68 വര്‍ഷങ്ങളിലായിരുന്നു ഇത്. ഇവിടെ നിന്ന് കണ്ടെടുക്കപ്പെട്ട ചായം പൂശിയ പാത്രങ്ങള്‍, തളികകള്‍ എന്നിവയുടെ രൂപവും, നിറവും രംഗ് മഹല്‍ സംസ്കാരവുമായി സമാനമായതാണ്.

  മൂന്ന് പ്രധാന സ്ഥലങ്ങളാണ് ഇവിടെ നടത്തിയ ഗവേഷണങ്ങളില്‍ കണ്ടെടുത്തത്.

  ആര്‍നിയന്‍ വാലി - പത്തടി ഉയരത്തില്‍ നാല് ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ഈ പ്രദേശം സിര്‍സയില്‍ നിന്ന് എട്ട് കീലോമീറ്റര്‍ അകലെ സിര്‍സ - ബദ്ര റോഡിലാണ്. പുരാതന കാലഘട്ടത്തിലെയും, മധ്യകാലഘട്ടത്തിലെയും കളിമണ്‍ പാത്രങ്ങളുടെ കഷ്ണങ്ങള്‍ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

  സിക്കന്ദര്‍പൂര്‍ - സിര്‍സയില്‍ നിന്ന് 12 കിലോമീറ്ററകലെ ഒരു മൈല്‍ അകലത്തിലായുള്ള രണ്ട് കുന്നുകളാണിവ. കട്ടിയുള്ള ശിലാപാളികളും, ഇന്ദ്രന്‍റെ പ്രതിമയും, ശിവന്‍റെ ഏകമുഖ ലിംഗവും ഇവിടെ നിന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ട്. മധ്യകാലഘട്ടത്തിലെ ഒരു ക്ഷേത്രത്തിന്‍റെ ശേഷിപ്പുകളും, കളിമണ്‍പാത്രങ്ങളും  ഇവിടെ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇവ രംഗ് മഹല്‍ കാലത്തേതാണ് എന്ന് അനുമാനിക്കപ്പെടുന്നു.

  സുചന്‍ - സിര്‍സയില്‍ നിന്ന് 16 കിലോമീറ്റര്‍ കിഴക്കോട്ട് മാറിയുളള ഒരു കുന്നാണിത്. മധ്യകാലഘട്ടത്തിന്‍റെ ആരംഭത്തിലെ കളിമണ്‍പാത്ര കഷ്ണങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.

   

  + കൂടുതല്‍ വായിക്കുക
 • 06രാധാ സ്വാമി സത്സംഗ് ഘര്‍

  രാധാ സ്വാമി സത്സംഗ് ഘര്‍

  രാധാ സ്വാമി എന്ന പ്രയോഗം ആത്മീയമായി ഏറെ ആഴത്തിലുള്ള ഒരു ആശയത്തെ സൂചിപ്പിക്കുന്നതാണ്. മനുഷ്യത്മാവിനെ രാധ എന്നും, സ്വാമി എന്നതിനെ ദൈവം എന്നുമാണ് അര്‍ത്ഥമാക്കുന്നത്. ആത്മീയോന്നതി നേടിയ ഗുരുക്കന്‍മാരില്‍ നിന്ന് പുറത്ത് വരുന്ന ദൈവാംശമുള്ള ആത്മാവിനെ പൂജിക്കുന്ന സ്ഥലം എന്നാണ് രാധാ സ്വാമി സത്സംഗ് ഘറിനെ നിര്‍വചിക്കാന്‍ സാധിക്കുക.

  സിക്കന്ദര്‍പൂര്‍ ഗ്രാമത്തോട് ചേര്‍ന്നാണ് രാധാ സ്വാമി സത്സംഗ് ഘര്‍ സ്ഥിതി ചെയ്യുന്നത്. സിര്‍സ നഗരത്തില്‍ നിന്ന് അഞ്ച് കീലോമീറ്റര്‍ കിഴക്കായാണ് ഈ സ്ഥലം. പഞ്ചാബിലെ അമൃത്സര്‍ജില്ലയിലെ ബീസിലുള്ള രാധാ സ്വാമി കേന്ദ്രത്തിന്‍റെ ശാഖയാണ് സിര്‍സയിലേത്.

  പാര്‍പ്പിടങ്ങളും, ഹാളുകളും, മതപരമായ പരിപാടികള്‍ നടക്കുന്ന വിശാലമായ മൈതാനങ്ങളുമുള്ള ഏറെ വ്യാപിച്ച് കിടക്കുന്ന ഒരു സ്ഥലമാണിത്. എല്ലാ വര്‍ഷവും ഏപ്രില്‍ - മെയ് മാസങ്ങളിലാണ് ഇവിടെ പ്രധാന സമ്മേളനങ്ങള്‍ നടക്കുന്നത്. ഈ അവസരത്തില്‍ സമീപപ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വിശ്വാസികള്‍ ഇവിടെയെത്തിച്ചേരുന്നു.

  ഇവിടെയെത്തുന്നവര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്കുന്നത്. ലംഗാര്‍ എന്നാണിത് അറിയപ്പെടുന്നത്. വ്യക്തിപരമായ സംഭാവനകള്‍ ഇവിടെ സ്വീകരിക്കപ്പെടുകയില്ല. എന്നാല്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്ന പെട്ടികളില്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് സംഭാവനകള്‍ ഇടാവുന്നതാണ്.

   

  + കൂടുതല്‍ വായിക്കുക
 • 07സൂഫി ബാബ ഭുമാന്‍ ദേര

  സൂഫി ബാബ ഭുമാന്‍ ദേര

  പേര് സൂചിപ്പിക്കുന്നത് പോലെ സൂഫി വിശുദ്ധനായ ബാബ ഭുമാന്‍റെ സ്മരണക്കായാണ് ഈ ദേര അഥവാ വാസസ്ഥലം നിര്‍മ്മിച്ചിരിക്കുന്നത്. സിര്‍സയിലെ സങ്കര്‍ സദനിലാണ് ഈ ദേര. കാംബോജ് വിഭാഗത്തില്‍ പെടുന്നവരാണ് ഇവിടുത്തെ പ്രധാന ഭക്തര്‍. ബാബ ഭുമാനും കാംബോജ് വിഭഗത്തില്‍പ്പെട്ടയാളായിരുന്നു.

  ബാബാ ഭുമാന്‍ ഷാ ഇന്ത്യയിലെ ഉദാസി വിശുദ്ധരിലെ പ്രധാനികളിലൊരാളായാണ് പരിഗണിക്കപ്പെടുന്നത്. 1687 ഏപ്രില്‍ 14 ന് ഇന്ന് പാക്കിസ്ഥാന്‍റെ ഭാഗമായ ഒകാര ജില്ലയിലെ ബിഹോള്‍പൂര്‍ ഗ്രാമത്തിലാണ് ബാബ ജനിച്ചത്. ഇദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ ഗുരു നാനാക്ക്, ഉദാസി വിഭാഗത്തിലെ ബാബാ ശ്രീ ചാന്ദ് എന്നിവരെ ആഴത്തില്‍ ആരാധിച്ചിരുന്നവരാണ്.

  ജന്മം കൊണ്ട് തന്നെ കടുത്ത മതവിശ്വാസത്തില്‍ വളര്‍ന്ന് വന്ന ബാബ, പക്പത്താനിലെ ബാബ പ്രിയം ദാസിനാല്‍  ഉദാസി വിഭാഗത്തിലേക്ക് ചേര്‍ക്കപ്പെട്ടു. പതിനാലാം വയസിലായിരുന്നു ഇത്. ഇതോടെ ബാബ ഭുമാന്‍ ഷാ എന്ന പേരും ലഭിച്ചു.

  കീര്‍ത്തനങ്ങളുടെയും, സമൂഹ സദ്യയുടെയും പിന്തുണയോടെ അദ്ദേഹം സമാധാനത്തിനും, സാഹോദര്യത്തിനും വേണ്ടി പ്രബോധനങ്ങള്‍ ആരംഭിച്ചു. ഈ സമൂഹസദ്യയെ പത്താമത് സിക്ക് ഗുരുവായ ഗോവിന്ദ് സിങ്ങ് അനുഗ്രഹിക്കുകയും, അന്നുമുതല്‍ തടസ്സങ്ങളൊന്നുമില്ലാതെ അത് തുടര്‍ന്ന് പോരുകയും ചെയ്യുന്നു. 1762 ല്‍ ബാബ നിര്യാതനായി. എന്നാല്‍ അദ്ദേഹത്തിന്‍റെ പാരമ്പര്യം മതമേധാവികളാല്‍ തുടര്‍ന്ന് പോരുന്നു.

  + കൂടുതല്‍ വായിക്കുക
 • 08താര ബാബ കുടിയ

  താര ബാബ കുടിയ

  വന്‍ വലിപ്പമുള്ളതും, മനോഹരവുമായ ഒരു ക്ഷേത്രമാണിത്. ശ്രീ താരാ ബാബയുടെ ഓര്‍മ്മക്കായി പണികഴിച്ച ഈ ക്ഷേത്രം സിര്‍സ നഗരത്തില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ്.

  മറ്റ് പല ക്ഷേത്രങ്ങളും, കുളവും, ശിവന്‍ ത്രിശൂലം പിടിച്ചിരിക്കുന്ന രൂപത്തിലുള്ള ഒരു വലിയൊരു പ്രതിമയും ഇവിടെയുണ്ട്. മനോഹരമായ പച്ചപ്പ് നിറഞ്ഞ പുല്‍മൈതാനങ്ങളും, വിളക്കുകളും സ്ഥാപിച്ചിരിക്കുന്ന ഇവിടെ രാത്രിയിലെ ദീപാലങ്കാരങ്ങള്‍ വളരെ ആകര്‍ഷകമാണ്. ഈ ക്ഷേത്രം നിര്‍മ്മിച്ച താര ബാബ 2003ല്‍ നിര്യാതനായി.

  കൃഷ്ണ ജന്മാഷ്ടമി, നവരാത്രി, മഹാശിവരാത്രി തുടങ്ങിയ വിവിധ മതപരമായ ആഘോഷങ്ങള്‍ ഇവിടെ ഉത്സവമായി കൊണ്ടാടുന്നു. ഇവിടെ മതപരമായ പ്രഭാഷണങ്ങളും, കീര്‍ത്തനങ്ങളും, ഭജനകളും, ജാഗരണുകളും, സന്ധ്യാസമയത്തെ ഭജന്‍ സന്ധ്യകളും നടത്തുന്നു. ആത്മീയ പരിപാടികള്‍ക്ക് പുറമേ വിനോദപരിപാടികളും സംഘടിപ്പിക്കുന്നു. പ്രശസ്തരായ കലാകാരന്മാരും, ഗായകരും ഇവിടെ ആഘോഷ വേളകളില്‍ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്.

  ഭാരതത്തിലെയും, വിദേശത്തെയും സാധാരണക്കാരായ ജനങ്ങള്‍ മാത്രമല്ല, പ്രമുഖരായ നേതാക്കളും, സംഘടനകളും, രാഷ്ട്രീയപാര്‍ട്ടികളും ഈ ക്ഷേത്രത്തിലെ പരിപാടികളില്‍ സഹകരിക്കുന്നു.

   

  + കൂടുതല്‍ വായിക്കുക
 • 09ദേര സച്ച സൗധ

  ദേര സച്ച സൗധ

  ദേര സച്ച സൗധ അഥവാ 'സദ്പ്രവര്‍ത്തികളില്‍ വിശ്വസിക്കുന്ന ഈ വിഭാഗത്തിന്‍റെ' ആസ്ഥാനം ഷഹര്‍പൂര്‍ ബേഗുവിലെ ബേഗു റോഡിലാണ് സ്ഥിതി ചെയ്യുന്നത്. 1948 ല്‍ ഖെമാമല്‍ എന്ന് യഥാര്‍ത്ഥ പേരുള്ള ഷാ മസ്താനയാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. ലൗകിക കാര്യങ്ങളില്‍ തല്പരനല്ലാത്ത തികഞ്ഞ മത വിശ്വാസായായിരുന്നു ഇദ്ദേഹം.

  പതിനാലാം വയസില്‍ ഒരു സത്യാന്വേഷിയായി ഒരു  ആത്മീയ ഗുരുവിനെ തിരഞ്ഞ് ഇദ്ദേഹം വീടുവിട്ടുപോയി. പഞ്ചാബിലെ ബീസില്‍ ബാബ സാവന്‍ സിങ്ങ് എന്ന ഗുരുവിനെ അദ്ദേഹം ആചാര്യനായി സ്വീകരിച്ചു.

  തന്‍റെ ശിഷ്യന്‍റെ ഭക്തിയിലും, പ്രവൃത്തികളിലും സംപ്രീതനായ ഗുരു ഇദ്ദേഹത്തിന് ഷാ മസ്താന എന്ന് പേര് നല്കി. 'ദൈവാനുഗ്രഹത്താല്‍ ഉന്മത്തനായവന്‍‌' എന്ന് ഈ പേരിന് അര്‍ത്ഥം പറയാം.

  1948 ലാണ് ഷാ മസ്താന ദേരസച്ച സൗദ സ്ഥാപിക്കുന്നത്. 600 മുറികളും, യോഗം ചേരാനുള്ള ഒരു ഹാളും, വിശേഷാവസരങ്ങളിലെ മതപരമായ ഒത്തുചേരലുകള്‍ക്കുള്ള വിശാലമായ ഒരു മുറ്റവും ചേരുന്നതാണ് ഈ സ്ഥാപനം.

  സൗജന്യ ഭക്ഷണം നല്കുന്ന ഇവിടെ പൊതുജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കുകയില്ല. ദേര സച്ചാ സൗധയുടെ കീഴിലുള്ള കൃഷിയിടത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഈ പ്രസ്ഥാനം മുന്നോട്ട് പോകുന്നത്. 1960 ല്‍ ഷാ മസ്താന നിര്യതനായി. വര്‍ഷം തോറും നടക്കുന്ന സംഗമം ആയിരക്കണക്കിന് ഭക്തരെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

  + കൂടുതല്‍ വായിക്കുക
 • 10ഹനുമാന്‍ ക്ഷേത്രം

  ഹനുമാന്‍ ക്ഷേത്രം

  ശ്രീരാമന്‍ ഹനുമാന്‍റെ ഹൃയത്തില്‍ വസിച്ചതുപോലെ ഹനുമാന്‍ ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ഹിന്ദുമത വിശ്വാസികളുടെ ഹൃദയത്തില്‍ വസിക്കുന്നു. ദുര്‍ബലരുടെയും, അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഏറ്റവും ശക്തനായ സംരക്ഷകനായ ഹനുമാനോട് പ്രാര്‍ത്ഥിച്ചാല്‍ കാര്യസാധ്യം നടത്തിത്തരുമെന്നാണ് വിശ്വാസം.

  ഭാരതമൊട്ടാകെ നിരവധി ഹനുമാന്‍ ക്ഷേത്രങ്ങള്‍ നിലവിലുണ്ട്. ഇവ വലിയ നഗരങ്ങളിലും, ഗ്രാമ പ്രദേശങ്ങളിലും, വിജനമായ ഭൂപ്രദേശങ്ങളിലെ പാതയോരങ്ങളില്‍ വരെയും കാണാനാകും.

  ഇത് അവസ്ഥ തന്നെയാണ് രാം നാഗ്രിയ ഗ്രാമത്തിലെ ഹനുമാന്‍ ക്ഷേത്രത്തിനും. സിര്‍സ നഗരത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയുള്ള ഈ ക്ഷേത്രം വളരെ ആകര്‍ഷകമായ ഒന്നാണ്. ഭക്തര്‍ കാവി നിറമുള്ള, കയ്യില്‍ ഗദ പിടിച്ച നിലയിലുള്ള ഹനുമാന്‍ പ്രതിമയ്ക്ക് മുന്നില്‍ ഭക്തിഗാനങ്ങളും ഭജനകളും പാടുകയും, ഹനുമാന്‍ മന്ത്രങ്ങള്‍ ഉരുവിടുകയും, ആരതി ഉഴിയുകയും ചെയ്യുന്നു. വ്യാഴാഴ്ചകളിലാണ് ഇവിടെ ഏറെ തിരക്ക് അനുഭവപ്പെടുന്നത്. അന്ന് ഭക്തര്‍ വിശ്വാസികള്‍ക്ക് ബൂണ്ടി വിതരണം ചെയ്യുകയും ചെയ്യുന്നു.

   

   

   

  + കൂടുതല്‍ വായിക്കുക
 • 11ഗുരു ഗോബിന്ദ് സിങ്ങ് ഗുരുദ്വാര

  ഗുരു ഗോബിന്ദ് സിങ്ങ് ഗുരുദ്വാര

  സിഖുകാരുടെ മനസില്‍ മാത്രമല്ല ഹിന്ദുക്കളുടെയും, മുസ്ലിംകളുടെ മനസിലും ആദരവ് ഉണര്‍ത്തുന്നതാണ് ഗുരുദ്വാര അഥവാ ദൈവ ഭവനത്തിന്‍റെ കാഴ്ച. ഇവിടേക്കുള്ള സന്ദര്‍ശനവും, വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ വണങ്ങലും മനസില്‍ ഭക്തിയും, സമാധാനവും നിറയ്ക്കും.

  സിഖ് ഗുരദ്വാരകള്‍ നഗരങ്ങളില്‍‌ മാത്രമല്ല ചെറു ടൗണുകളിലും, ഗ്രാമങ്ങളിലും, ഇന്ത്യയില്‍ മാത്രമല്ല വിദേശരാജ്യങ്ങളിലും ഇന്ന് കാണാനാവും. സിഖുകാരും, പഞ്ചാബികളുമുള്ളിടത്ത് ഗുരുദ്വാരകളുമുണ്ടാകും.

  ഗുരുദ്വാരകള്‍ ആത്മീയ നേതാക്കളായ ഗുരുക്കന്മാരുടെ സന്ദര്‍ശനത്തിനും, പ്രവര്‍ത്തനങ്ങള്‍ക്കും, അത്ഭുതപ്രവര്‍ത്തികള്‍ക്കുമൊക്കെ വേണ്ടി നിര്‍മ്മിച്ചവയാണ്. സിഖുകാരുടെയിടയില്‍ ഇവ ചരിത്രപരമായും, മതപരമായും പ്രാധാന്യമുള്ളവയാണ്.

  ഇതേ പാരമ്പര്യം പിന്തുടര്‍ന്ന് സിര്‍സയിലെ ചോര്‍മാര്‍ ഖേരയില്‍ ഒരു ഗുരു ദ്വാര നിര്‍മ്മിച്ചിരിക്കുന്നു. പത്താമത് സിക്ക് ഗുരുവായ ഗോബിന്ദ് സിങ്ങ് ഒരു രാത്രി ചെലവഴിച്ച സ്ഥലമാണിത് എന്നാണ് വിശ്വാസം. എട്ട് ഏക്കര്‍ വ്യാപ്തിയുള്ള പ്രദേശത്താണ് ഈ ആരാധനാകേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെ സ്ത്രീകള്‍ക്ക് ആരാധനാപരമായ ആവശ്യത്തിനായി പ്രത്യേകം ഒരു കുളമുണ്ട്. ഗുരുദ്വാരയില്‍ ഒരു ചെറിയ മ്യൂസിയവും, ലൈബ്രറിയുമുണ്ട്.

   

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Feb,Tue
Return On
21 Feb,Wed
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
20 Feb,Tue
Check Out
21 Feb,Wed
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
20 Feb,Tue
Return On
21 Feb,Wed