ദേര ജിവാന്‍ നഗര്‍, സിര്‍സ

ഹോം » സ്ഥലങ്ങൾ » സിര്‍സ » ആകര്‍ഷണങ്ങള് » ദേര ജിവാന്‍ നഗര്‍

സിര്‍സയുടെ പടിഞ്ഞാറ് ഭാഗത്തായി 30 കിലോമീറ്റര്‍ അകലെയാണ് ദേര ജിവാന്‍ നഗര്‍ സ്ഥിതി ചെയ്യുന്നത്. നാംധാരി വിഭാഗത്തിന്‍റെ ഒരു പ്രധാന മതകേന്ദ്രമാണിവിടം. ഒരു നാമം, അഥവാ മന്ത്രം, അല്ലെങ്കില്‍ ഒരു ജപം ഗുരുവില്‍ നിന്ന് നേടി, അദ്ദേഹത്തിന്‍റെ നിര്‍ദ്ധേശങ്ങളനുസരിച്ച് വിശുദ്ധമായ ജീവിതം നയിക്കുന്നവരെയാണ് നാം ധാരി എന്ന് പറയുന്നത്.

നാംധാരികളുടെ ഗ്രാമമായിരുന്ന ഇവിടം ആദ്യം ചിചാല്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഒരു നാംധാരി ജ്ഞാനിയായ പ്രതാപ് സിങ്ങിന്‍റെ അമ്മയായ ജീവന്‍ കൗറാണ് ഗ്രാമത്തിന് ദേരാ ജീവന്‍ നഗര്‍ എന്ന പേരിട്ടത്. ഷെയ്ഖാപുര, സിയാല്‍കോട്ട്, പാക്കിസ്ഥാനിലെ ഗുര്‍ജന്‍വാല എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് ഇവിടുത്തെ അനുയായികളേറെയും. പാക്കിസ്ഥാനില്‍ നിന്നുള്ളവര്‍ ഇന്ത്യാവിഭജനത്തിന്‍റെ കാലത്ത് ഇവിടേക്ക് കുടിയേറിയവരാണ്.

ഗുരു ഗ്രന്ഥ സാഹിബ് അഥവാ ഗുര്‍ബാനിയില്‍ നിന്നുള്ള പാരായണം കൃത്യമായ സമയങ്ങളില്‍ ഇവിടെ നടക്കുന്നു. നാംധാരി തലവന്‍റെ പ്രഭാഷണ ശേഷമാണ് ഈ വായന നടക്കുന്നത്.

വാര്‍ഷിക ഉത്സവമായ ഹോല ഏറെ ആഘോഷത്തോടെയും, ഭക്തിയോടെയുമാണ് കൊണ്ടാടപ്പെടുന്നത്. മാര്‍ച്ച് - ഏപ്രില്‍ മാസത്തിലെ ചേത് ബാഡി അവസരത്തിലാണിത് നടത്തപ്പെടുന്നത്. ഇതിന്‍റെയൊരു രസകരമായ പ്രത്യേകത പതിനൊന്ന് രൂപ മാത്രം ചെലവില്‍ സമൂഹവിവാഹങ്ങള്‍ ഈ സമയത്ത് നടത്തിക്കൊടുക്കുന്നു എന്നതാണ്.

 

Please Wait while comments are loading...