താര ബാബ കുടിയ, സിര്‍സ

വന്‍ വലിപ്പമുള്ളതും, മനോഹരവുമായ ഒരു ക്ഷേത്രമാണിത്. ശ്രീ താരാ ബാബയുടെ ഓര്‍മ്മക്കായി പണികഴിച്ച ഈ ക്ഷേത്രം സിര്‍സ നഗരത്തില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ്.

മറ്റ് പല ക്ഷേത്രങ്ങളും, കുളവും, ശിവന്‍ ത്രിശൂലം പിടിച്ചിരിക്കുന്ന രൂപത്തിലുള്ള ഒരു വലിയൊരു പ്രതിമയും ഇവിടെയുണ്ട്. മനോഹരമായ പച്ചപ്പ് നിറഞ്ഞ പുല്‍മൈതാനങ്ങളും, വിളക്കുകളും സ്ഥാപിച്ചിരിക്കുന്ന ഇവിടെ രാത്രിയിലെ ദീപാലങ്കാരങ്ങള്‍ വളരെ ആകര്‍ഷകമാണ്. ഈ ക്ഷേത്രം നിര്‍മ്മിച്ച താര ബാബ 2003ല്‍ നിര്യാതനായി.

കൃഷ്ണ ജന്മാഷ്ടമി, നവരാത്രി, മഹാശിവരാത്രി തുടങ്ങിയ വിവിധ മതപരമായ ആഘോഷങ്ങള്‍ ഇവിടെ ഉത്സവമായി കൊണ്ടാടുന്നു. ഇവിടെ മതപരമായ പ്രഭാഷണങ്ങളും, കീര്‍ത്തനങ്ങളും, ഭജനകളും, ജാഗരണുകളും, സന്ധ്യാസമയത്തെ ഭജന്‍ സന്ധ്യകളും നടത്തുന്നു. ആത്മീയ പരിപാടികള്‍ക്ക് പുറമേ വിനോദപരിപാടികളും സംഘടിപ്പിക്കുന്നു. പ്രശസ്തരായ കലാകാരന്മാരും, ഗായകരും ഇവിടെ ആഘോഷ വേളകളില്‍ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്.

ഭാരതത്തിലെയും, വിദേശത്തെയും സാധാരണക്കാരായ ജനങ്ങള്‍ മാത്രമല്ല, പ്രമുഖരായ നേതാക്കളും, സംഘടനകളും, രാഷ്ട്രീയപാര്‍ട്ടികളും ഈ ക്ഷേത്രത്തിലെ പരിപാടികളില്‍ സഹകരിക്കുന്നു.

 

Please Wait while comments are loading...