ശ്രീനഗറില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെ ദാല്‍ തടാകത്തിന്റെ തീരത്തുള്ള സബര്‍വന്‍ മലനിരകളിലാണ് ഇന്ദിര ഗാന്ധി പുഷ്‌പോദ്യാനം സ്ഥിതി ചെയ്യുന്നത്. വര്‍ഷം തോറും ഇവിടെ നടക്കുന്ന ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന പുഷ്‌പോത്സവം വളരെ പ്രശസ്‌തമാണ്. വിവിധ വര്‍ണങ്ങളിലായുള്ള 70 ലേറെ വ്യത്യസ്‌ത ഇനത്തില്‍പെട്ട പുഷ്‌പങ്ങള്‍ ഉദ്യാനത്തിലുണ്ട്. തൊണ്ണൂറ് ഏക്കറോളം സ്ഥലത്താണ് ഉദ്യാനം വ്യാപിച്ചു കിടക്കുന്നത്. ഷാലിമാര്‍ ഗാര്‍ഡന്‍, ചഷം-ഇ- ഷാഹി ഉദ്യാനം, വിഷാത് ഉദ്യാനം തുടങ്ങി നിരവധി മുഗള്‍ ഉദ്യാനങ്ങള്‍ക്ക് സമീപത്താണ് ഇന്ദിരാഗാന്ധി പുഷ്‌പോദ്യാനം സ്ഥിതി ചെയ്യുന്നത്. ഉദ്യാനത്തില്‍ പ്രവേശിക്കുന്നതിന് മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ഫീസ്.



Click it and Unblock the Notifications